സില്‍വര്‍ ലൈന്‍: സര്‍വ്വേ തടയാനാകില്ല;ഹരജികള്‍ ഹൈക്കോടതി തള്ളി

കെ റെയില്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ പ്രോജക്ടല്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാദം കോടതി അംഗീകരിച്ചു

Update: 2022-03-29 06:32 GMT

കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് ആശ്വാസം. പദ്ധതിയുമായി ബന്ധപ്പെട്ട സര്‍വ്വേ തടയാന്‍ കഴിയില്ലെന്ന് ഹൈക്കോടതി.സര്‍വ്വേ തടയണമെന്നാവശ്യപ്പെട്ട് കോട്ടയം,എറണാകുളം സ്വദേശികളായ എതാനും പേര്‍ നല്‍കിയ ഹരജികളാണ് ഹൈക്കോടതി തള്ളിയത്.

സ്ഥലമേറ്റെടുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച വിഞ്ജാപനം നിയമപരമല്ല,റെയില്‍വേയുടെ സ്‌പെഷ്യല്‍ പദ്ധതിക്ക് കേന്ദ്രസര്‍ക്കാരാണ് വിഞ്ജാപനം പുറപ്പെടുവിക്കേണ്ടതെന്നും ഈ സാഹചര്യത്തില്‍ സര്‍വ്വേ നടത്തുന്നതും അതിരടയാള കല്ല് സ്ഥാപിക്കുന്നതും നിര്‍ത്തിവെയ്ക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കണമെന്നുമായിരുന്നു ഹരജിക്കാരുടെ ആവശ്യം.

എന്നാല്‍ കെ റെയില്‍ റെയില്‍വേയുടെ സ്‌പെഷ്യല്‍ പ്രോജക്ടല്ലെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം.സര്‍ക്കാരിന്റെ വാദം  അംഗീകരിച്ച് ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു.

Tags:    

Similar News