പെട്രോളിയം ജിയോ ഫിസിസ്റ്റ് രാജ്യാന്തര സമ്മേളനം കൊച്ചിയില്‍
ഇന്നു മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ 'എനര്‍ജി സസ്റ്റയിനബിലിറ്റി : ചലഞ്ചിങ് ന്യൂ ഫ്രന്റിയേഴ്സ് ' എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയമെന്ന് സൊസൈറ്റിഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഊര്‍ജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാര്‍ബണ്‍ സാധ്യതകള്‍, ഭാവിയിലെ വെല്ലുവിളികള്‍, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും. ഊര്‍ജ മേഖലയില്‍ പൊതുവെയും ജിയോ സയന്‍സില്‍ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെകുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും
കൊച്ചി: ഏപ്രില്‍ ഒന്ന് മുതല്‍ ബി എസ് 6 മാനദണ്ഡം നടപ്പാക്കാനിരിക്കെ സൊസൈറ്റിഓഫ് ജിയോ ഫിസിസ്റ്റ് സംഘടിപ്പിക്കുന്ന പതിമ്മൂന്നാമത് രാജ്യാന്തര സമ്മേളനം 'കൊച്ചി 2020' എന്ന പേരില്‍കൊച്ചിയിലെ ലുലുബോള്‍ഗാട്ടി രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്ററില്‍ നടക്കും. ഇന്നു മുതല്‍ 25 വരെ നടക്കുന്ന സമ്മേളനത്തില്‍ 'എനര്‍ജി സസ്റ്റയിനബിലിറ്റി : ചലഞ്ചിങ് ന്യൂ ഫ്രന്റിയേഴ്സ് ' എന്നതാണ് പ്രധാന ചര്‍ച്ചാ വിഷയമെന്ന് സൊസൈറ്റിഓഫ് ജിയോ ഫിസിസ്റ്റ് ഇന്ത്യ പ്രസിഡന്റ് പ്രദിപ്ത മിശ്ര വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.ഊര്‍ജ സുരക്ഷിതത്വത്തിനും സുസ്ഥിരതയ്ക്കും ഹൈഡ്രോ കാര്‍ബണ്‍ സാധ്യതകള്‍, ഭാവിയിലെ വെല്ലുവിളികള്‍, പുതിയ തുടക്കം തുടങ്ങി വിവിധ വിഷയങ്ങള്‍ സമ്മേളനം ചര്‍ച്ച ചെയ്യും.ഊര്‍ജ മേഖലയില്‍ പൊതുവെയും ജിയോ സയന്‍സില്‍ പ്രത്യേകിച്ചും നടപ്പാക്കേണ്ട സാങ്കേതിക വിദ്യകളെകുറിച്ചുള്ള ചര്‍ച്ചകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും. മലിനീകരണ തോത് കുറയ്ക്കാനുള്ള നിര്‍ണായക ചുവട്വെയ്പ്പാണ് ബി എസ് 6 ലൂടെ രാജ്യം നടത്തുന്നത്.
ഈ പശ്ചാത്തലത്തില്‍കൊച്ചി 2020 ന് ഏറെ പ്രാധാന്യമുണ്ട്. ജിയോഫിസിക്കല്‍ മേഖലയിലെ സാങ്കേതിക വിദ്യകളുംവെല്ലുവിളികളും വിജയ കഥകളും കേസ് സ്റ്റഡികളും അടങ്ങുന്ന നിര്‍ണ്ണായക സമ്മേളനത്തിനാണ് കൊച്ചി ഇത്തവണ സാക്ഷ്യം വഹിക്കുക. പെട്രോളിയം പര്യവേഷണം, ഉത്പാദനം , പരമ്പരാഗതവും അല്ലാത്തതും പുനരുപയോഗപരവുമായ ഊര്‍ജ സ്രോതസുകളുമായി ബന്ധപ്പെട്ട എല്ലാവിഷയങ്ങള്‍ക്കും പുറമെജിയോ സയന്‍സ് വിദഗ്ധര്‍ക്ക് നവീന സാങ്കേതിക വിദ്യകളുംചിന്തകളും പങ്ക് വെയ്ക്കാനുള്ള വേദി കൂടിയാണ്‌കൊച്ചിയില്‍ നടക്കുന്ന ത്രിദിന സമ്മേളനമെന്ന് പ്രദിപ്ത മിശ്ര പറഞ്ഞു.ഹൈഡ്രോ കാര്‍ബണുമായി ബന്ധപ്പെട്ട് നിലവില്‍ ഈ മേഖലയിലെ വിദഗ്ധര്‍ നേരിടുന്ന കനത്ത വെല്ലുവിളികളെ അതിജീവിക്കാന്‍ കൊച്ചി 2020 നിര്‍ണായക ചര്‍ച്ചകളും തീരുമാനങ്ങളും എടുക്കുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.രാജ്യാന്തര പ്രശസ്തരായ ജിയോശാസ്ത്രജ്ഞരുംവിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും.
പരമ്പരാഗത ഹൈഡ്രോ കാര്‍ബണ്‍ പര്യവേഷണത്തിന് പുറമെസൗരോര്‍ജം, വിന്‍ഡ് എനര്‍ജി എന്നിവയെകുറിച്ച് വിദഗ്ധര്‍ അറിവ് പങ്ക് വെയ്ക്കും. വിവിധ കമ്പനികളുടെദേശീയ, അന്തര്‍ദേശീയ വിദഗ്ധരും നയരൂപീകരണ വിദഗ്ധരും സമ്മേളനത്തില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായി നടക്കുന്ന 24 സാങ്കേതിക സെഷനുകളില്‍ജിയോശാസ്ത്രജ്ഞരുടെ അവതരണങ്ങള്‍, ഓയില്‍, ഗ്യാസ് മേഖലയിലെ വിദഗ്ധരുടെ ക്ളാസുകള്‍, എന്നിവ നടക്കും. ദേശീയ, അന്തര്‍ദേശീയ ബിസിനസ്‌സ്ഥാപനങ്ങള്‍ തങ്ങളുടെ തനതായ സാങ്കേതിക വിദ്യകള്‍, സേവനങ്ങള്‍, ഉത്പന്നങ്ങള്‍ എന്നിവ അവതരിപ്പിക്കും. ഇതിനായി 'മീറ്റ് ദി ഇന്‍ഡസ്ട്രി' എന്ന പ്രത്യേക സെഷനും സംഘടിപ്പിച്ചിട്ടുണ്ട്. വരും തലമുറയ്ക്ക് കൂടി അറിവുകള്‍ പകര്‍ന്ന് നല്‍കുക എന്ന ലക്ഷ്യത്തോടെവിദ്യാര്‍ഥികള്‍ക്കായുള്ള പ്രത്യേക സെഷനുകളും സമ്മേളനത്തിന്റെ ഭാഗമായി നടക്കും.