ശിശുക്കളിലെ അപസ്മാരം: രാജ്യാന്തര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം

ഇന്ത്യന്‍ എപിലപ്സി സൊസൈറ്റി പ്രസിഡന്റും, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ.സഞ്ജീവ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.മൂന്ന് ദിവസത്തിനുള്ളില്‍ ശൈശവത്തിലെ അപസ്മാരം സംബന്ധിച്ച് നാല് പ്രധാന വര്‍ക്ക് ഷോപ്പുകളുള്‍പ്പടെ വിവിധ ശാസ്ത്ര സെഷനുകള്‍ നടക്കുന്നുണ്ട്.യുഎസ്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറുപതിലധികം അന്താരാഷ്ട്ര ഫാക്കല്‍റ്റികള്‍ക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ ഫിസിയോളജിസ്റ്റുകള്‍, 'നിയോനാറ്റോളജിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു

Update: 2020-03-06 12:29 GMT

കൊച്ചി: ശിശുക്കളിലെ അപസ്മാരം സംബന്ധിച്ച മൂന്ന് ദിവസത്തെ രാജ്യാന്തര സമ്മേളനത്തിന് കൊച്ചി ഐഎംഎ ഹൗസില്‍ തുടക്കമായി.ഒരു വയസ്സിന് താഴൈയുള്ള കുട്ടികളില്‍ കാണപ്പെടുന്ന വിവിധ സീഷറുകളും, അപസ്മാരവും കണ്ടെത്തുന്ന അതിനൂതന ശാസ്ത്ര സാങ്കേതിക വിദ്യകളും ചികില്‍സാ രീതികളുമാണ് സമ്മേളനം ചര്‍ച്ച ചെയ്യുന്നത്.ഇന്ത്യന്‍ എപിലപ്സി സൊസൈറ്റി പ്രസിഡന്റും, ശ്രീ ചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ന്യൂറോളജി വിഭാഗം മേധാവിയുമായ ഡോ.സഞ്ജീവ് തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്തു.ശിശുക്കള്‍ക്കായുള്ള ഇലക്ട്രോ എന്‍സഫലോഗ്രാം (ഇഇജി) ശില്‍പശാലയാണ് ശാസ്ത്ര സമ്മേളനത്തെ സുപ്രധാനമാക്കുന്നതെന്ന് ഡോ.സഞ്ജീവ് തോമസ് പറഞ്ഞു.ഇന്റര്‍നാഷണല്‍ ലീഗ് എഗേന്‍സ്റ്റ് എപിലപ്സി (ഐഎല്‍എഇ) ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരം പഠന ശിബിരവും പ്രചരണ പരിപാടികളും സംഘടിപ്പിക്കുന്നത്.

കേംബ്രിഡ്ജിന് പുറത്ത് ആദ്യമായി നടക്കുന്ന ശിബിരം കൂടിയാണിത്. സുചിത്ര നാരായണന്‍, ഡോ. റോണിത് എം പ്രസ്ലര്‍, ഡോ. മോണിക്ക ഐസര്‍മാന്‍, ഇന്ത്യന്‍ എപിലപ്സി കൊച്ചി സെക്രട്ടറി ഡോ. ബി രാജേന്ദ്രന്‍, ഡോ. കെ പി വിനായന്‍, ഡോ. മാത്യു അബ്രഹാം ഇന്ത്യന്‍ എപിലപ്സി അസോസിയേഷന്‍ കൊച്ചി പ്രസിഡന്റ്, ഡോ. ആനന്ദ് കുമാര്‍, ഡോ. പ്രദീപ് കുമാര്‍ സംസാരിച്ചു.ഇഇജി ഉപയോഗിച്ച് നവജാത ശിശുക്കളുടെ തലച്ചോറിലെ ന്യൂറോണ്‍ വൈദ്യുത തരംഗ പാറ്റേണുകളും അവയിലെ അസാധാരണതയും കണ്ടെത്തി അതുവഴി വിവിധ തരം സീഷറും അപസ്മാരവും നിര്‍ണ്ണയിക്കുന്ന രീതികള്‍ ഡോ. കെ പി വിനയന്‍ വിശദീകരിച്ചു.മാസം തികയാതെ പ്രസവിക്കുന്നതും, ഭാരക്കുറവുള്ളതുമായ കുഞ്ഞുങ്ങള്‍ക്ക് ഇത്തരം രോഗങ്ങള്‍ക്കായി പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.

ന്യൂറോ ഫിസിയോളജി വിദഗ്ദ്ധയും, ബ്രിട്ടീഷ് സൊസൈറ്റി ഓഫ് ക്ലിനിക്കല്‍ ന്യൂറോ ഫിസിയോളജിയുടെ ഇന്റര്‍നാഷണല്‍ സെക്രട്ടറിയുമായ ഡോ. റോണിത്ത് പ്രസ്ലര്‍, പാരീസില്‍ നിന്നുള്ള ന്യൂറോളജി പ്രൊഫസര്‍ ഡോ. മോണിക്ക ഐസര്‍മാന്‍ എന്നിവരാണ് പ്രധാന സെഷനുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.മൂന്ന് ദിവസത്തിനുള്ളില്‍ ശൈശവത്തിലെ അപസ്മാരം സംബന്ധിച്ച് നാല് പ്രധാന വര്‍ക്ക് ഷോപ്പുകളുള്‍പ്പടെ വിവിധ ശാസ്ത്ര സെഷനുകള്‍ നടക്കുന്നുണ്ട്.യുഎസ്, യൂറോപ്പ്, ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറുപതിലധികം അന്താരാഷ്ട്ര ഫാക്കല്‍റ്റികള്‍ക്കും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ന്യൂറോളജിസ്റ്റുകള്‍, ന്യൂറോ ഫിസിയോളജിസ്റ്റുകള്‍, 'നിയോനാറ്റോളജിസ്റ്റുകള്‍ എന്നിവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.

Tags:    

Similar News