ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടു

Update: 2025-01-01 05:44 GMT

കൊച്ചി: ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനില മെച്ചപ്പെട്ടു. കൈകാലുകള്‍ മാത്രമല്ല ശരീരവും ചലിപ്പിച്ചെന്ന് ഉമാ തോമസിന്റെ ഫേസ്ബുക്ക് പേജില്‍ അഡ്മിന്‍ പോസ്റ്റ് ചെയ്തു. സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ നിന്നു താഴേക്ക് വീണ ഉമ തോമസിന് തലക്ക് ഗുരുതര പരിക്കുണ്ടായിരുന്നു. ഇന്നലെ ഇവര്‍ കണ്ണു തുറന്നതായി മെഡിക്കല്‍ ബുള്ളറ്റിന്‍ അറിയിച്ചിരുന്നു.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമാ തോമസ് രണ്ട് ദിവസമായി വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്റര്‍ സംവിധാനം കുറച്ചു കൊണ്ടു വരികയാണെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറയിച്ചു.

Tags:    

Similar News