കലൂര്‍ സ്റ്റേഡിയം അപകടം: മൃദംഗവിഷന്‍ ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറസ്റ്റില്‍
കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഉമ തോമസ് എംഎല്‍എ വീണ സംഭവത്തില്‍ പരിപാടിയുടെ മുഖ്യ ചുമതലക്കാരന്‍ മൃദംഗവിഷന്‍ ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറസ്റ്റില്‍
കൊച്ചി: കലൂര്‍ സ്റ്റേഡിയത്തില്‍ നിന്നും ഉമ തോമസ് എംഎല്‍എ വീണ സംഭവത്തില്‍ പരിപാടിയുടെ മുഖ്യ ചുമതലക്കാരന്‍ മൃദംഗവിഷന്‍ ഡയറക്ടര്‍ നിഘോഷ് കുമാര്‍ അറസ്റ്റില്‍. പാലാരിവട്ടം പോലിസ് സ്‌റ്റേഷനിലാണ് ഇയാള്‍ കീഴടങ്ങിയത്. കേസില്‍ ഒന്നാം പ്രതിയാണ് നിഘോഷ്. കലൂരില്‍ നടന്ന നൃത്ത പരിപാടി സംഘടിപ്പിച്ചതില്‍ വ്യാപക ക്രമക്കേടുകള്‍ പുറത്തു വന്നിരുന്നു.
കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമ തോമസ് അന്നു മുതല്‍ വെന്റിലേറ്ററില്‍ തുടരുകയാണ്. നിലവില്‍ വെന്റിലേറ്റര്‍ സംവിധാനം കുറച്ചു കൊണ്ടു വരികയാണെന്നും ആരോഗ്യത്തില്‍ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ അറയിച്ചിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.