അന്തിമഹാകാളന്‍കാവ് വേലയ്‌ക്കെതിരേ വിദ്വേഷ പരാമര്‍ശം; ബിജെപി നേതാവ് അറസ്റ്റില്‍

ചേലക്കര: ചേലക്കര അന്തിമഹാകാളന്‍കാവ് വേലയ്‌ക്കെതിരേ സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ ബിജെപി നേതാവ് അറസ്റ്റില്‍. പുലാക്കോട് മണ്ഡലം പ്രസിഡന്റ് പങ്ങാരപ്പിള്ളി മംഗലംകുന്ന് വെളുത്തേടത്ത് വി ഗിരീഷാണ് അറസ്റ്റിലായത്. പങ്ങാരപ്പിള്ളി സ്വദേശി സുനില്‍, വേല കോ-ഓര്‍ഡിനേഷന്‍ കമ്മറ്റി ഭാരവാഹികള്‍ എന്നിവര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
പങ്ങാരപ്പിള്ളി ദേശക്കാരന്‍ എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അനൂപ് മങ്ങാട് എന്ന പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന തരത്തിലുമുള്ള പ്രകോപനപരമായ സന്ദേശങ്ങള്‍ ഇയാള്‍ അയച്ചിരുന്നു. പോലിസ് അന്വേഷണത്തിലാണ് ഇയാള്‍ വ്യാജപേരിലാണ് വിദ്വേഷപരാമര്‍ശം നടത്തിയത് എന്നു കണ്ടെത്തിയത്. തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
സംഭവത്തില്‍ സൈബര്‍ സെല്‍ വിഭാഗം നടത്തിയ അന്വേഷണത്തിലാണ് വ്യജ പേരില്‍ വിദ്വേഷ പരാമര്‍ശം നടത്തിയ മൊബൈല്‍ നമ്പറിന്റെ യഥാര്‍ത്ഥ ഉടമ ഗിരീഷാണെന്ന് കണ്ടെത്തുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയും ചെയ്തത്.