പീഡനശ്രമം; ബിജെപി നേതാവിനെതിരേ പോക്‌സോ കേസ്

Update: 2024-06-06 08:49 GMT

ബെംഗളൂരു: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ കര്‍ണാടകയിലെ ബിജെപി നേതാവിനെതിരേ പോക്‌സോ കേസ് ചുമത്തി. ബെല്‍ത്തങ്ങാടി ബിജെപി എസ്ടി മോര്‍ച്ച പ്രസിഡന്റ് രാജേഷിനെതിരേയാണ് ധര്‍മസ്ഥല പോലിസ് കേസെടുത്തത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ തടയല്‍(പോക്‌സോ) നിയമപ്രകാരം പീഡനം, വാക്കേറ്റം, പോക്‌സോ ചട്ടങ്ങളുടെ ലംഘനം തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.

Tags:    

Similar News