ബെല്‍ത്തങ്ങാടി സംഭവം: മൂന്നുപേരെയും കാറില്‍ ചുട്ടുകൊന്നതെന്ന് പോലിസ്; ആറുപേര്‍ കസ്റ്റഡിയില്‍

Update: 2024-03-23 10:24 GMT

ബെല്‍ത്തങ്ങാടി: ദക്ഷിണ കന്നഡയിലെ ബെല്‍ത്തങ്ങാടിയില്‍ മൂന്ന് പേരുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കാറില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലിസ് നിഗമനം. അന്വേഷണത്തിന്റെ ഭാഗമായി ആറ് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. പ്രധാന പ്രതി കര്‍ണാടക തുംകുരു സ്വദേശി സ്വാമിയെയും മറ്റ് അഞ്ച് പേരെയുമാണ് കോറ പോലിസ് കസ്റ്റഡിയിലെടുത്തത്. ബെല്‍ത്തങ്ങാടി താലൂക്ക് നഡ വില്ലേജിലെ ടിബി ക്രോസില്‍ താമസിക്കുന്ന ഓട്ടോ െ്രെഡവര്‍ ഷാഹുല്‍(45), കുവെട്ടു വില്ലേജിലെ മദ്ദഡ്ക സ്വദേശി ഇസ് ഹാഖ്(56), ഷിര്‍ലാലു സ്വദേശി ഇംതിയാസ്(34) എന്നിവരാണ് മരണപ്പെട്ടത്. വെള്ളിയാഴ്ചയാണ് തുമകുരു ജില്ലയിലെ കുച്ചാങ്കി തടാകത്തിന്റെ തീരത്ത് കര്‍ണാടക രജിസ്‌ട്രേഷനുള്ള കാറില്‍ മൂന്നുപേരുടെ കത്തിക്കരിഞ്ഞ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലിസ് സൂപ്രണ്ട് കെ വി അശോക്, അഡീഷനല്‍ സൂപ്രണ്ട് മാരിയപ്പ, ഡെപ്യൂട്ടി സൂപ്രണ്ട് ചന്ദ്രശേഖര്‍ എന്നിവരുള്‍പ്പെടെ ഉന്നത പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് അന്വേഷണം നടത്തിയത്. 11 ദിവസം മുമ്പ് ചില ബിസിനസ് സംബന്ധമായ ജോലികള്‍ക്കായാണ് മൂവരും തുംകൂരിലെത്തിയതെന്നും വ്യാജ സ്വര്‍ണ റാക്കറ്റ് സംഘമാണിതെന്നുമാണ് പോലിസ് പറയുന്നത്. തങ്ങളുടെ ഭൂമിയില്‍ നിന്ന് കിട്ടുന്ന സ്വര്‍ണം കുറഞ്ഞ വിലയ്ക്ക് വില്‍ക്കാമെന്ന് പറഞ്ഞ് പ്രതികള്‍ മൂന്നുപേരെയും പ്രലോഭിപ്പിച്ച് കാറില്‍ കെട്ടിയിട്ട ശേഷം തീകൊളുത്തി കൊലപ്പെടുത്തിയെന്നാണ് പോലിസ് നിഗമനം. പ്രതികളെ പോലിസ് ചോദ്യം ചെയ്തുവരികയാണ്.

Tags:    

Similar News