കലൂര്‍ സ്‌റ്റേഡിയം അപകടം; ജിസിഡിഎക്കെതിരേ വിജിലന്‍സ് അന്വേഷണം

Update: 2025-01-25 07:40 GMT
കലൂര്‍ സ്‌റ്റേഡിയം അപകടം; ജിസിഡിഎക്കെതിരേ വിജിലന്‍സ് അന്വേഷണം

കൊച്ചി: കലൂര്‍ സ്‌റ്റേഡിയം അപകടത്തില്‍ ജിസിഡിഎക്കെതിരേ വിജിലന്‍സ് അന്വേഷണം. നൃത്ത പരിപാടിക്ക് മാനദണ്ഡങ്ങള്‍ പാലിക്കാതെ സ്റ്റേഡിയം വിട്ടു കൊടുത്തു എന്ന വിഷയത്തിലാണ് അന്വേഷണം.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമ തോമസിന്റെ നില ഗുരുതരമായിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്. സംഭവത്തില്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം. നിഘോഷ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

updating...





Tags:    

Similar News