ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം

എംഎല്‍എ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു

Update: 2025-01-09 10:51 GMT

കൊച്ചി: ഉമ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതിയെന്ന് മെഡിക്കല്‍ സംഘം. എംഎല്‍എ നടന്നുതുടങ്ങിയതായും ഇന്ന് റൂമിലേക്ക് മാറ്റുമെന്നും അവര്‍ അറിയിച്ചു. അപകടത്തെകുറിച്ചുള്ള കാര്യമായ ഓര്‍മ വന്നിട്ടില്ലെന്നും എങ്കിലും ആശാവഹമായ പുരോഗതിയുണ്ടെന്നും മെഡിക്കല്‍ സംഘം അറിയിച്ചു.

കലൂര്‍ സ്റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്നാണ് ഉമ തോമസ് വീണത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ ഉമ തോമസിന്റെ നില ഗുരുതരമായിരുന്നു. വീഴ്ചയെ തുടര്‍ന്ന് വ്യാപകമായ വിമര്‍ശനങ്ങളാണ് സംഘാടകര്‍ക്കെതിരേ ഉയര്‍ന്നത്. സംഭവത്തില്‍ മൃദംഗവിഷന്‍ പ്രൊപ്പൈറ്റര്‍ എം നിഘോഷ് കുമാറിനെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Similar News