കോഴിക്കോട്: അസ്വസ്ഥതകളെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാരുടെ ആരോഗ്യനില തൃപ്തികരം. രക്തസമര്‍ദ്ദത്തില്‍ വന്ന വ്യതിയാനത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
നിലവില്‍ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സഹചര്യമില്ലെന്നും മര്‍ക്കസ് അധികൃതര്‍ അറിയിച്ചു. കുറച്ചുദിവസം അദ്ദേഹത്തിന് പൂര്‍ണമായും വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇന്നലെ രാത്രിയോടെയാണ് കാന്തപുരം അബൂബക്കര്‍ മുസ്‌ല്യാരെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചത്.