തിരുവനന്തപുരം: ന്യുമോണിയ ബാധയെത്തുടര്‍ന്നു നിംസ് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് മെഡിക്കല്‍ ബുള്ളറ്റിന്. ന്യൂമോണിയ പൂര്‍ണമായും ഭേദമായെന്നും ഇന്നോ നാളെയോ ആയി ബംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുമെന്നും അറിയിച്ചു. നിലവില്‍ ഒമ്പത് അംഗ മെഡിക്കല്‍ ബോര്‍ഡിന്റെ നേതൃത്വത്തിലാണു ഉമ്മന്‍ചാണ്ടിക്ക് ചികില്‍സ ലഭ്യമാക്കുന്നത്.