സോളാര്‍ തട്ടിപ്പ്: വ്യാജ കത്ത് നിര്‍മിച്ച കേസില്‍ ഇന്ന് വിധി
സോളാര്‍ പാനല്‍ വാദ്ഗാനം ചെയ്ത് നിരവധി പേരില്‍ നിന്നായി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി.
എറണാകുളം: ഏറെ കോളിളക്കം സൃഷ്ടിച്ച സോളാര്‍ തട്ടിപ്പ് കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചെന്ന കേസില്‍ തിരുവനന്തപുരം ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഇന്ന് വിധി പറയും. സോളാര്‍ പാനല്‍ വാദ്ഗാനം ചെയ്ത് നിരവധി പേരില്‍ നിന്നായി തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയായ ബിജു രാധാകൃഷ്ണനാണ് ഈ കേസിലെ പ്രതി.
വ്യാജ കത്ത് ഉപയോഗിച്ച് തിരുവനന്തപുരം സ്വദേശിയായ റാസിഖ് അലിയില്‍ നിന്ന് 75 ലക്ഷം രൂപ തട്ടിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരുന്നത്. നിക്ഷേപകരുടെ വിശ്വാസം നേടാന്‍ വേണ്ടി എറണാകുളത്തെ ഒരു കംപ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ചെന്നാണു കേസ്. സ്ഥാപന ഉടമ ഫെനിയെ പോലിസ് അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഇയാള്‍ പിന്നീട് മാപ്പു സാക്ഷിയാവുകയായിരുന്നു.