ശ്രീരാമന്‍ ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പന ചരക്ക്; അയോദ്ധ്യ ക്ഷേത്രം തിരഞ്ഞെടുപ്പിനുള്ള തുറുപ്പ് ചീട്ടെന്ന് ടി പത്മനാഭന്‍
കണ്ണൂര്‍: ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പന ചരക്ക് ശ്രീരാമന്റെ പേരാണെന്ന് എഴുത്തുകാരന്‍ ടി പത്മനാഭന്‍. തമ്മില്‍ കാണുമ്പോള്‍ പരസ്പരം ജയ്ശ്രീറാം വിളിച്ചില്ലെങ്കില്‍ കുത്തിക്കൊല്ലുന്ന നാടാണിത്. അത് ഇനിയും വര്‍ദ്ധിക്കാനാണ് സാധ്യതയെന്നും പത്മനാഭന്‍ പറഞ്ഞു. വരാനിരിക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ സംഘപരിവാറിന്റെ തുറുപ്പ് ചീട്ടാണ് രാമക്ഷേത്രവും ശ്രീരാമനുമെന്നും പത്മനാഭന്‍ കൂട്ടിച്ചേര്‍ത്തു. തന്റെ അറിവില്‍ ഏറ്റവും വലിയ ശ്രീരാമ ഭക്തന്‍ ഗാന്ധിയാണ്. ജീവിതം കൊണ്ട് മഹത്തായ കവിത എഴുതിയ മാന്യനാണ് അദ്ദേഹം. ഗാന്ധി മരിക്കുമ്പോള്‍ ഉച്ചരിച്ചതും ഹേ റാം എന്നായിരുന്നു. എന്നാല്‍ ഇന്ന് ഇന്ത്യയിലെ ഏറ്റവും വലിയ വില്‍പ്പന ചരക്ക്, വച്ചാല്‍ ഉടനെ വിറ്റുപോകുന്നത് ശ്രീരാമന്റെ പേരാണെന്നും പത്മനാഭന്‍ പറഞ്ഞു. അയോദ്ധ്യയിലെ പ്രാമ പ്രതിഷ്ഠയില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്ന് പോയ പിടി ഉഷ ഏതൊക്കെ ശ്രീരാമനെ കുറിച്ചാണ് വായിച്ചിട്ടുള്ളത്. ഏതൊക്കെ തുഞ്ചത്തെഴുത്തച്ഛന്‍മാരുടെ അദ്ധ്യാത്മ രാമായണങ്ങളാണ് വായിച്ചിട്ടുള്ളതെന്നും തനിക്കറിയില്ലെന്നും പത്മനാഭന്‍ പരിഹസിച്ചു.