എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കും: മുഖ്യമന്ത്രി

പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക.

Update: 2020-05-19 12:45 GMT
എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ നടക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പരീക്ഷ നടത്തിപ്പ് മാറ്റിവെക്കണമെന്ന പ്രതിപക്ഷ ആവശ്യം അദ്ദേഹം തള്ളി. ആവശ്യമായ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയാണ് കുട്ടികള്‍ പരീക്ഷാ ഹാളില്‍ ഉണ്ടാകുക. സുരക്ഷാ ക്രമീകരണങ്ങള്‍ പാലിച്ചാണ് കുട്ടികളെ ഹാളില്‍ എത്തിക്കുകയെന്നും അദ്ദേഹം പറഞ്ഞു.

പരീക്ഷാ നടത്തിപ്പുമായി വലിയ ആശങ്കക്ക് അടിസ്ഥാനമില്ല. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് പരീക്ഷ നടത്തുക. കേന്ദ്ര നിര്‍ദേശം മറികടക്കുകയല്ല, കേരളത്തില്‍ ഇപ്പോള്‍ പരീക്ഷ നടക്കാനുള്ള അവസ്ഥയുണ്ടായതുകൊണ്ടാണ് പരീക്ഷ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കും മാതാപിതാക്കള്‍ക്കും ആശങ്കയുണ്ടാകേണ്ട ആവശ്യവും ഇല്ലെന്നും ജില്ലകളില്‍ കുടുങ്ങിപ്പോയ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷക്കെത്താനുള്ള സൗകര്യം ഒരുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം, ജൂണ്‍ ഒന്നു മുതല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് വിക്ടേഴ്‌സ് ചാനല്‍ വഴി പരിശീലനം നല്‍കുന്നും. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ക്ലാസ് നല്‍കും. എല്ലാ കേബിള്‍-ഡിടിഎച്ച് സേവനദാതാക്കളും വിക്ടേഴ്‌സ് ചാനല്‍ ലഭ്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News