വിഎച്ച്എസ്ഇ പരീക്ഷ ആരംഭിച്ചു; എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക്

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്. ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക് ധ​രി​ച്ച​ശേ​ഷ​മാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്.

Update: 2020-05-26 06:15 GMT

തിരുവനന്തപുരം: കൊവി​ഡി​നെ​ത്തു​ട​ർ​ന്ന് മാ​റ്റി​വ​ച്ച വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ തു​ട​ങ്ങി. 389 പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ങ്ങ​​​ളു​​​മാ​​​ണ് ഉ​​​ള്ള​​​ത്. രാവിലെ 9.45നു വിഎച്ച്എസ്ഇ പരീക്ഷകൾ ആരംഭിച്ചു. ഉച്ചയ്ക്ക് 1.45ന് എസ്എസ്എൽസി കണക്കു പരീക്ഷ നടക്കും. നാളെ എസ്എസ്എൽസിക്കൊപ്പം ഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ പരീക്ഷകൾ നടക്കും. അര മണിക്കൂർ മുൻപെങ്കിലും വിദ്യാർഥികൾ സ്കൂളിലെത്തണം. 2945 കേന്ദ്രങ്ങളിലാണ് എസ്എസ്എല്‍സി പരീക്ഷ. 2032 കേന്ദ്രങ്ങള്‍ ഹയര്‍സെക്കന്‍ഡറിക്കുണ്ട്. 

കൊ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ശ​ന സു​ര​ക്ഷ മു​ൻ​ക​രു​ത​ലോ​ടെ​യാ​ണ് പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത്.  ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി മു​ഴു​വ​ൻ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും മാ​സ്ക് ധ​രി​ച്ച​ശേ​ഷ​മാ​ണ് സ്കൂ​ളി​ലേ​ക്ക് എ​ത്തി​യ​ത്. ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ൻ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ രാ​വി​ലെ​യും എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ ഉ​ച്ച​ക​ഴി​ഞ്ഞു​മാ​ണ് ന​ട​ക്കു​ന്ന​ത്.

ആകെ പതിമൂന്നരലക്ഷം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതുന്നത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവിലാണ് മാറ്റിവച്ച പരീക്ഷകള്‍ ഇന്ന് പുനരാരംഭിച്ചത്. കെഎസ്ആർടിസി 343 അധിക സർവീസുകൾ നടത്തും. വിദ്യാർഥികൾ പകുതി നിരക്ക് നൽകിയാൽ മതി. കുട്ടികളുമായുള്ള വാഹനങ്ങൾ ഒരിടത്തും തടയരുതെന്നും ഇക്കാര്യം ജില്ലാ പൊലീസ് മേധാവിമാർ ഉറപ്പാക്കണമെന്നും ഡിജിപി ലോക്നാഥ് ബെഹ്റ നിർദേശം നൽകി. 

മാസ്‌ക്, സാനിറ്റൈസര്‍, തെല്‍മല്‍ സ്‌കാനര്‍ ഉള്‍പ്പടെയുളള സുരക്ഷ ഒരുക്കിയാണ് വിദ്യാര്‍ത്ഥികളെ ക്ലാസിലേക്ക് പ്രവേശിപ്പിക്കുക. വിദ്യാര്‍ത്ഥികളുടെ തെര്‍മല്‍ സ്‌കാനിങ് നടത്തും. പനി പോലെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ അവരെ പ്രത്യേക മുറിയിലിരുത്തും. ആരോഗ്യവകുപ്പിന്റെ രണ്ട് ഫീല്‍ഡ് ലെവല്‍ ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍മാര്‍ പരീക്ഷാ കേന്ദ്രങ്ങളിലുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലെ ഇരിപ്പിടങ്ങളുടെ ക്രമീകരണം സീറ്റുകള്‍ക്കിടയില്‍ 1.5 മീറ്റര്‍ അകലത്തിലായിരിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുത്.

ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക പരീക്ഷാകേന്ദ്രങ്ങളോ, പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രത്യേക ക്ലാസ് മുറികളോ അനുവദിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ലക്ഷദ്വീപില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമുള്ള വിദ്യാര്‍ത്ഥികള്‍ കേരളത്തിലെത്തിയ സമയം മുതല്‍ 14 ദിവസം ക്വാറന്റൈനില്‍ താമസിക്കണം. പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രം മാറ്റാന്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. പരീക്ഷക്കെത്തനാവാതെ വരുന്നവര്‍ക്ക് സേ പരീക്ഷക്കൊപ്പം റഗുലര്‍ പരീക്ഷ എഴുതാം. 

Tags:    

Similar News