ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ രണ്ടുഘട്ടമായി നടത്തും
പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചർച്ച നടത്തും.
തിരുവനന്തപുരം: ലോക്ക് ഡൗണിന് ശേഷം എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾ രണ്ടുഘട്ടമായി നടത്തുന്ന കാര്യം ആലോചനയിൽ. പരീക്ഷകളുടെ നടത്തിപ്പ് സംബസിച്ച് വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥ് മുഖ്യമന്ത്രി പിണറായി വിജയനുമായി നാളെ ചർച്ച നടത്തും.
രണ്ടു പരീക്ഷകളും ഒരാഴ്‌ചത്തെ ഇടവേളയിൽ നടത്താനാണ് വിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നത്. നേരത്തെ ഇരു പരീക്ഷകളും ഒരുമിച്ചാണ് നടത്തിയിരുന്നത്. എസ്എസ്എൽസി പരീക്ഷ ഉച്ചക്ക് ശേഷവും ഹയർ സെക്കൻഡറി പരീക്ഷ രാവിലെയും നടത്തും. അടുപ്പിച്ചുള്ള ദിവസങ്ങളിലാവും പരീക്ഷകൾ. അതേസമയം, പ്ലസ് വൺ പരീക്ഷകൾ മാറ്റിവയ്ക്കും.