എസ്എസ്എൽസി, പ്ലസ്ടു പരീക്ഷാകേന്ദ്രം ഓൺലൈൻ വഴി തിരഞ്ഞെടുക്കാം
ലോക്ക് ഡൗൺ കാലത്ത് വിദൂര സ്ഥലങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനാവുക.
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് സൗകര്യപ്രദമായ പരീക്ഷാകേന്ദ്രം ഓൺലൈനിൽ തിരഞ്ഞെടുക്കാൻ അവസരം. ലോക്ക് ഡൗൺ കാലത്ത് വിദൂര സ്ഥലങ്ങളിൽ കുടുങ്ങിയ വിദ്യാർഥികൾക്കാണ് ഈ അവസരം ഉപയോഗപ്പെടുത്താനാവുക. ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഓഫീസ് അറിയിച്ചു.
ഗൾഫിലും മറ്റും പഠിച്ചവർ ഇപ്പോൾ നാട്ടിലാണെങ്കിൽ ഇവിടെ സൗകര്യപ്രദമായ കേന്ദ്രത്തിൽ പരീക്ഷയെഴുതാം. ലോക്ക് ഡൗൺ നീട്ടിയ പശ്ചാത്തലത്തിൽ 26ന് നടത്താനിരുന്ന പരീക്ഷകൾ ജൂണിലേക്ക് മാറ്റിയിട്ടുണ്ട്.
ജില്ലയ്ക്കുള്ളിൽ ബസ് സർവീസ് തുടങ്ങുകയും സ്വകാര്യ വാഹനങ്ങൾക്ക് പാസോടെ മറ്റു ജില്ലകളിലേക്ക് യാത്രാനുമതി ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ കുട്ടികൾക്ക് പരീക്ഷയ്ക്കെത്താൻ ബുദ്ധിമുട്ടുണ്ടാകില്ലെന്നാണ് സർക്കാരിൻ്റെ വിലയിരുത്തൽ. ആവശ്യമെങ്കിൽ സ്കൂൾ, കെഎസ്ആർടിസി ബസുകളും ഏർപ്പെടുത്തും.