ചൂട്: ടൈ, ഷൂസ്, സോക്‌സ് തുടങ്ങിയവ ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നു ബാലാവകാശ കമ്മീഷന്‍
തിരുവനന്തപുരം: സംസ്ഥാനത്തു ചൂടു ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ യൂനിഫോമിന്റെ ഭാഗമായുള്ള െൈട, ഷൂസ്, സോക്‌സ്, തലമുടി ഇറുക്കിക്കെട്ടുക തുടങ്ങിയവക്കു സ്‌കൂള്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന നിര്‍ദേശവുമായി ബാലാവകാശ കമ്മീഷന്‍. ഇറുകിയ വസ്ത്രങ്ങളടക്കമുള്ളവ യൂനിഫോമിന്റെ ഭാഗമാണെങ്കിലും ചൂടു കൂടിയ സാഹചര്യത്തില്‍ ഇത്തരം കാര്യങ്ങളില്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്നു സംസ്ഥാന ബാലാവകാശ കമീഷന്‍ ചെയര്‍പേഴ്‌സണ്‍ പി സുരേഷ് ആണ് നിര്‍ദേശിച്ചത്. പരീക്ഷ എഴുതുന്ന സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്കു ആവശ്യമായ കുടിവെള്ളം നല്‍കണം. അമിതമായ ക്ഷീണം, തളര്‍ച്ച, പനി എന്നിവക്ക് അടിയന്തര ചികില്‍സ നല്‍കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും കമീഷന്‍ നിര്‍ദേശിച്ചു. മഴക്കാലത്ത് ടൈയും ഷൂസും ധരിക്കാന്‍ വിദ്യാര്‍ഥികളെ നിര്‍ബന്ധിക്കരുതെന്ന് കമീഷന്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു.