കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഭിന്നശേഷിക്കൂട്ടായ്മയുടെ സമരം
കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ കാര്‍ഷിക നിയമഭേദഗതികള്‍ സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന് എറണാകുളത്ത് നടന്ന ഭിന്നശേഷി കൂട്ടായ്മയുടെ സമര സദസ്സ് ആവശ്യപ്പെട്ടു. താല്‍ക്കാലികമായി സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച ഭേദഗതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇത് സമ്പൂര്‍ണ്ണമായി പിന്‍വലിക്കും വരെ ആവശ്യമെങ്കില്‍ സമര രംഗത്തിറങ്ങുമെന്നും കൂട്ടായ്മയില്‍ പങ്കെടുത്ത നേതാക്കള്‍ പ്രഖ്യാപിച്ചു.
കൊച്ചി: കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന കര്‍ഷകദ്രോഹ കാര്‍ഷിക നിയമഭേദഗതികള്‍ സമ്പൂര്‍ണമായി പിന്‍വലിക്കണമെന്ന് എറണാകുളത്ത് നടന്ന ഭിന്നശേഷി കൂട്ടായ്മയുടെ സമര സദസ്സ് ആഹ്വാനം ചെയ്തു. കര്‍ഷകരുടെ യുടെ ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പുവരുത്തുന്നതിനും കര്‍ഷക സൗഹൃദ അന്തരീക്ഷം രാജ്യത്ത് ഉണ്ടാക്കുന്നതിനും ആവശ്യമായ തരത്തില്‍ രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ നിലനിര്‍ത്തണമെന്ന് പരിപാടിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ കൊടും തണുപ്പില്‍ സമരം ചെയ്യുന്ന കര്‍ഷക സമൂഹത്തിന് വിവിധ ഭിന്നശേഷി സംഘടനകളുടെ ഐക്യദാര്‍ഢ്യം പരിപാടിയില്‍ പ്രഖ്യാപിച്ചു. താല്‍ക്കാലികമായി സുപ്രീംകോടതി കാര്‍ഷിക നിയമങ്ങള്‍ സംബന്ധിച്ച ഭേദഗതി സ്റ്റേ ചെയ്തിട്ടുണ്ടെങ്കിലും ഇത് സമ്പൂര്‍ണ്ണമായി പിന്‍വലിക്കും വരെ ആവശ്യമെങ്കില്‍ സമര രംഗത്തിറങ്ങുമെന്നും കൂട്ടായ്മയില്‍ പങ്കെടുത്ത വിവിധ നേതാക്കള്‍ പ്രഖ്യാപിച്ചു. എറണാകുളം രാജേന്ദ്ര മൈതാനിക്ക് സമീപം നടന്ന സമര സദസ്സ് കൊച്ചി കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ കെ.എ.അന്‍സിയ ഉദ്ഘാടനം ചെയ്തു.
ഭിന്നശേഷി കൂട്ടായ്മ കണ്‍വീനര്‍ രാജീവ് പള്ളുരുത്തി അധ്യക്ഷത വഹിച്ചു. കൂട്ടായ്മ ചെയര്‍മാന്‍ കെ കെ ബഷീര്‍ ആമുഖ പ്രസഗം നടത്തി. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ വി എ ശ്രീജിത് ,ഫെലിക്‌സ് ജെ പുല്ലൂടന്‍പ്രൊഫഷണല്‍ കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി എല്‍ദോ ചിറക്കചാലില്‍, ലാഡര്‍ സെക്രട്ടറി പി രാജേഷ്, ഭിന്നശേഷി കൂട്ടായ്മ നേതാക്കളായ ഡൊമിനിക് പയ്യപ്പള്ളി, കെ ഒ ഗോപാലന്‍, സാമൂഹിക പ്രവര്‍ത്തകനായ കെ കെ അനൂപ്, അബ്ദുല്‍ ഖയ്യൂം, അലിക്കുഞ്ഞ് തായിക്കാട്ടുകര സംസാരിച്ചു.പൈലി നെല്ലിമറ്റം , മണിശര്‍മ്മ , ദിപാമണി , മത്തായി വാരപ്പെട്ടി, കെ എം സുധാകരന്‍ നേതൃത്വം നല്‍കി