എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞതിനെ തുടര്‍ന്ന് വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്.

Update: 2020-07-02 07:58 GMT

കൊല്ലം: ചിതറ എസ്എസ്എല്‍സിക്ക് എ പ്ലസ് കുറഞ്ഞു പോയതിനെ തുടര്‍ന്നു പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇന്നലെ വൈകുന്നേരത്തോടെ ആയിരുന്നു സംഭവം. കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.

തൊട്ടടുത്തുള്ള വീടുകളിലെ കുട്ടികള്‍ക്ക് കൂടുതല്‍ എ പ്ലസ് കിട്ടിയിരുന്നു. ഈ കുട്ടിക്ക് രണ്ട് എ പ്ലസ് മാത്രമാണ് ലഭിച്ചത്. ഇതിനെ തുടര്‍ന്നുണ്ടായ മാനസിക സംഘര്‍ഷമാണ് കുട്ടിയെ ആത്മഹത്യാശ്രമത്തിലേക്ക് പ്രേരിപ്പിച്ചത്. കുട്ടി ഏലി വിഷം ആണ് എടുത്തു കഴിച്ചത് എന്നാണ് പ്രാഥമികമായും ലഭിക്കുന്ന വിവരം. 

Tags:    

Similar News