സപ്ലൈകോ ഉൽപന്നങ്ങൾ ഓൺലൈനിൽ വാങ്ങാം; 'സപ്ലൈ കേരള' മൊബൈൽ ആപ്പ് ആരംഭിച്ചു
2022 ജനുവരി ഒന്നു മുതൽ എല്ലാ കോപറേഷൻ പരിധികളിലും ഇത് ലഭ്യമാകും.
തിരുവനന്തപുരം: സപ്ലൈകോയുടെ ഓൺലൈൻ വിൽപനയുടെ സംസ്ഥാനതല ഉദ്ഘാടനം തൃശൂരിൽ ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. സപ്ലൈകോ ഉൽപ്പന്നങ്ങളുടെ ഓൺലൈൻ വില്പനയ്ക്കും ,ഹോം ഡെലിവറിക്കുമായി വികസിപ്പിച്ച "സപ്ലൈ കേരള" എന്ന മൊബൈൽ ആപ്ലിക്കേഷൻ്റെ ലോഞ്ചിങ്ങും മന്ത്രി നിർവ്വഹിച്ചു. ആപ്ലിക്കേഷൻ പ്ലേ സ്റ്റോറിൽ ലഭ്യമാണ്.
നിലവിൽ തൃശ്ശൂരിലെ മൂന്ന് വിൽപനശാലകൾക്ക് കീഴിലാണ് ഓൺലൈൻ ആപ്പിലെ സേവനം ലഭ്യമാകുന്നത്. 2022 ജനുവരി ഒന്നു മുതൽ എല്ലാ കോപറേഷൻ പരിധികളിലും ഇത് ലഭ്യമാകും. ഫെബ്രുവരി ഒന്നു മുതൽ എല്ലാ ആസ്ഥാനങ്ങളിലും മാർച്ച് 31 മുതൽ സംസ്ഥാന വ്യാപകമായും വിൽപ്പന ആരംഭിക്കും.
മിൽമ ഹോർട്ടികോർപ്പ്, മിൽമ, മത്സ്യഫെഡ് എന്നിവയുടെ ഉൽപ്പന്നങ്ങൾ ഈ ശൃംഖല വഴി ലഭ്യമാകും. ഗുണമേന്മയുള്ള സാധനങ്ങൾ മിതമായ വിലയ്ക്ക് ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുന്നതിനുള്ള പ്രവർത്തന സംവിധാനങ്ങൾ ആധുനിക വൽക്കരിക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു.