കൃത്യവിലോപം; എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്ക് സസ്‌പെന്‍ഷന്‍
മലപ്പുറം പാലക്കാട് ജില്ലകളുടെ ചുമതലയുള്ള പ്രേംജിനെ ചുമതലയില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.
കോഴിക്കോട്: കേരള റോഡ് ഫണ്ട് ബോര്‍ഡ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ പ്രേംജിക്ക് സസ്‌പെന്‍ഷന്‍. മലപ്പുറം പാലക്കാട് ജില്ലകളുടെ ചുമതലയുള്ള പ്രേംജിനെ ചുമതലയില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെതുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.പൊതുമരാമത്ത് മന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഷന്‍. ജില്ലയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ ഇന്നു ചേര്‍ന്ന ഡിഐസിസി അവകലോകന യോഗത്തെതുടര്‍ന്നാണ് തീരുമാനം.