കെപിസിസിക്ക് ജംബോ കമ്മിറ്റി ആവശ്യമില്ല; തന്നെ ഒഴിവാക്കണമെന്നും ടി എന്‍ പ്രതാപന്‍

സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ നേതൃപരമായി കഴിവും പ്രാപ്തിയുമുള്ള മുന്‍ പരിചയവുമുള്ള ആളുകളെയാണ് പിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടത്. ഇതില്‍ മറ്റു താല്‍പര്യങ്ങള്‍ ഒന്നും പരിഗണിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു.

Update: 2020-01-23 10:04 GMT

ന്യൂഡല്‍ഹി: കെപിസിസിക്ക് ജംബോ കമ്മിറ്റി ആവശ്യമില്ലെന്നും തന്നെ ഭാരവാഹിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് ടി എന്‍ പ്രതാപന്‍ ഹൈക്കമാന്റിന് കത്ത് നല്‍കി. ഇപ്പോഴത്തെ സാഹചര്യത്തില്‍ തന്നെ കെപിസിസി ഭാരവാഹിയായി പരിഗണിക്കേണ്ടതില്ലെന്നും പകരം ജംബോ കമ്മിറ്റി ഒഴിവാക്കി സംഘടനാ കാര്യപ്രാപ്തിയുള്ള നേതാക്കളെ മാത്രം ഉള്‍പ്പെടുത്തി കമ്മിറ്റി പുനഃസംഘടിപ്പിക്കണമെന്നും ടി എന്‍ പ്രതാപന്‍ കത്തില്‍ ആവശ്യപ്പെട്ടു.

സംസ്ഥാനതലത്തില്‍ പ്രവര്‍ത്തിക്കാന്‍ നേതൃപരമായി കഴിവും പ്രാപ്തിയുമുള്ള മുന്‍ പരിചയവുമുള്ള ആളുകളെയാണ് പിസിസി ഭാരവാഹികളായി പരിഗണിക്കേണ്ടത്. ഇതില്‍ മറ്റു താല്‍പര്യങ്ങള്‍ ഒന്നും പരിഗണിക്കപ്പെടരുതെന്ന് കത്തില്‍ പറയുന്നു.

മൂന്ന് വര്‍ഷക്കാലം ഡിസിസി പ്രെസിഡന്റായിരുന്നപ്പോഴും അതിനുമുന്‍പ് ഏഴ് വര്ഷം കെപിസിസി സെക്രട്ടറി ആയിരുന്നപ്പോഴും പാര്‍ട്ടി നല്‍കിയ പ്രോത്സാഹനങ്ങളും പിന്തുണയും നന്ദിയോടെ സ്മരിക്കുന്നതായും കത്തില്‍ പറയുന്നു.

Tags:    

Similar News