ടിവി പുരം പഞ്ചായത്ത് 10ാം വാര്‍ഡും നിയന്ത്രിതമേഖല; കോട്ടയം ജില്ലയില്‍ ആകെ 11 കണ്ടെയ്ന്‍മെന്റ് സോണുകള്‍

കൊവിഡ് പോസിറ്റീവ് കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കണമെന്ന ഡിഎംഒയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

Update: 2020-07-17 12:27 GMT

കോട്ടയം: കൊവിഡ് വ്യാപനം തടയുന്നതിനും ഫലപ്രദമായി നിയന്ത്രിക്കുന്നതിനുമായി രോഗവ്യാപനം കൂടുതലായ ടിവി പുരം പഞ്ചായത്തിലെ പത്താം വാര്‍ഡ് കണ്ടെയന്‍മെന്റ് സോണായി പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. കോട്ടയം ജില്ലയില്‍ ഇപ്പോള്‍ ഒമ്പതു പഞ്ചായത്തുകളിലായി 11 കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്. കൊവിഡ് പോസിറ്റീവ് കേസുകള്‍ പുതുതായി റിപോര്‍ട്ട് ചെയ്ത തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ രോഗവ്യാപനസാധ്യത നിലനില്‍ക്കുന്നതിനാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിക്കണമെന്ന ഡിഎംഒയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

നിയന്ത്രിതമേഖലയിലേക്ക് പ്രവേശിക്കുന്നതിനും പുറത്തേക്ക് പോവുന്നതിനും പ്രത്യേകം കവാടങ്ങളുണ്ടായിരിക്കണമെന്നും ഇവിടെ കര്‍ശനനിരീക്ഷണം ഏര്‍പ്പെടുത്തണമെന്നും കലക്ടര്‍ നിര്‍ദേശിച്ചു. നിയന്ത്രിതമേഖലയിലെ റോഡുകളിലൂടെയുള്ള വാഹനഗതാഗതം നിരോധിക്കും. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്ക് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ഇളവുകളുണ്ടായിരിക്കും. ഈ വാര്‍ഡുകളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടംകൂടാന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്.

പട്ടിക ചുവടെ. ഗ്രാമപ്പഞ്ചായത്ത്, വാര്‍ഡ് എന്ന ക്രമത്തില്‍:

പാറത്തോട്- 7, 8, 9

മണര്‍കാട് -8

അയ്മനം -6

കടുത്തുരുത്തി-16

ഉദയനാപുരം- 16

തലയോലപ്പറമ്പ്- 4

കുമരകം- 4

പള്ളിക്കത്തോട് - 7

ടിവി പുരം- 10   

Tags:    

Similar News