അന്ന് ഒരു ജീവന്‍ രക്ഷിക്കാന്‍ കാവല്‍ നിന്നു; ഇന്ന് എല്ലാവരെയും കണ്ണീരിലാഴ്ത്തി മടങ്ങി

കോയമ്പത്തൂര്‍ അവിനാശിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഇവരുടെ സുഹൃത്തുക്കളായ ജീവനക്കാര്‍.രണ്ടു പേരുടെയും വേര്‍പാട് ഇനിയും വിശ്വാസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിതുമ്പലോടെ ഇവര്‍ പറയുന്നത്.ബൈജുവിനെയും ഗിരീഷിനെയുംകുറിച്ച് പറയുമ്പോള്‍ നൂറൂനാവാണിവര്‍ക്ക്.ഇരുവരെക്കുറിച്ചും നല്ലതുമാത്രമെ തങ്ങള്‍ക്ക് പറയാനുളളുവെന്ന് ഇവര്‍ പറയുന്നു.ജോലിക്കൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും ഇരുവരും മുന്‍പന്തിയിയിലായിരുന്നുവെന്ന് സഹജീവനക്കാര്‍ ഓര്‍ക്കുന്നു.

Update: 2020-02-20 09:46 GMT

കൊച്ചി: കോയമ്പത്തൂര്‍ അവിനാശിയില്‍ കെഎസ്ആര്‍ടിസിയില്‍ കണ്ടെയ്‌നര്‍ ലോറിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച കെഎസ്ആര്‍ടിസി ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ വി ആര്‍ ബൈജുവിന്റെയും വി ഡി ഗിരീഷിന്റെയും വേര്‍പാടില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് കെഎസ്ആര്‍ടിസി എറണാകുളം ഡിപ്പോയിലെ ഇവരുടെ സുഹൃത്തുക്കളായ ജീവനക്കാര്‍.രണ്ടു പേരുടെയും വേര്‍പാട് ഇനിയും വിശ്വസിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് വിതുമ്പലോടെ ഇവര്‍ പറയുന്നത്.ബൈജുവിനെയും ഗിരീഷിനെയുംകുറിച്ച് പറയുമ്പോള്‍ നൂറൂനാവാണിവര്‍ക്ക്.ഇരുവരെക്കുറിച്ചും നല്ലതുമാത്രമെ തങ്ങള്‍ക്ക് പറയാനുളളുവെന്ന് ഇവര്‍ പറയുന്നു.ജോലിക്കൊപ്പം മറ്റുള്ളവരെ സഹായിക്കുന്നതിനും ഇരുവരും മുന്‍പന്തിയിയിലായിരുന്നുവെന്ന് സഹജീവനക്കാര്‍ ഓര്‍ക്കുന്നു.


2018 ജൂണ്‍ മൂന്നിന് ഇവര്‍ എറണാകുളം-ബാംഗ്ലൂര്‍ ബസില്‍ സര്‍വീസ് നടത്തവെ തൃശൂരില്‍ നിന്നും കയറിയ ഡോക്ടര്‍ കവിത എന്ന യാത്രക്കാരിക്ക് പുലര്‍ച്ചെ അഞ്ചുമണിയോടെ ഹൊസുരിന് സമീപം വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണു.ഇവര്‍ക്കൊപ്പം ആരും ഉണ്ടായിരുന്നില്ല.തുടര്‍ന്ന് ബസ് തിരികെ ഹൈവേയ്ക്ക് അടുത്തുള്ള ആശുപത്രിയിലേക്ക് തിരിച്ചു വിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.തുടര്‍ന്ന് കൈവശമുണ്ടായിരുന്ന പണം ഡെപോസിറ്റായി ആശുപത്രിയില്‍ കെട്ടിവെച്ചു.യുവതിയുടെ നില ഗുരുതരമായിരുന്നതിനാല്‍ ഒരാള്‍ ആശുപത്രിയില്‍ നില്‍ക്കണമെന്നും അല്ലാത്തപക്ഷം ചികില്‍സിക്കാന്‍ കഴിയില്ലെന്നും ആശുപത്രി അധികൃതര്‍ ഇവരെ അറിയിച്ചു.തുടര്‍ന്ന് ബന്ധുക്കള്‍ എത്തുന്നതുവരെ ഈ ദൗത്യം ബൈജു ഏറ്റെടുത്തു.വിവരം ഡിപ്പോയില്‍ വിളിച്ചു പറഞ്ഞു.

ഗീരീഷ് ബസിലെ മറ്റു യാത്രക്കാരെയുമായി ഒറ്റയ്ക്ക് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.രാവിലെ ഒമ്പതോടെ യുവതിയുടെ ബന്ധുക്കള്‍ ആശുപത്രിയില്‍ എത്തിയ ശേഷമാണ് ബൈജു ടെയിനില്‍ കയറി ബാംഗ്ലൂരില്‍ ബസ് പാര്‍ക്ക് ചെയ്യുന്ന പീനിയയിലേക്ക് പുറപ്പെട്ടത്. ഇരുവരുടെയും ഈ നന്മ പ്രവര്‍ത്തി അന്ന് ഏറെ മാധ്യമങ്ങളില്‍ അടക്കം വാര്‍ത്തയായിരുന്നു. അന്നത്തെ കെഎസ്ആര്‍ടിസി എംഡിയായിരുന്ന ടോമിന്‍ തച്ചങ്കരി ഇരുവരെയും അഭിനന്ദിച്ചുകൊണ്ട് കത്ത് അയക്കുകയും ചെയ്തിരുന്നു.ഈ സംഭവം കെഎസ്്ആര്‍ടിസിയിലെ ജീവനക്കാര്‍ ആകെ ഇപ്പോള്‍ ഓര്‍ക്കുകയാണ്.എല്ലാവരുമായും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നവരായിരുന്നു ഇവരെന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഏതു സമയത്തും ജോലി ചെയ്യാന്‍ ഒരു മടിയുമില്ലാത്തവരായിരുന്നു ഇരുവരും ഇനിയില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ നെഞ്ചിനുള്ളില്‍ വലിയ നീറ്റലാണെന്നും സഹപ്രവര്‍ത്തകര്‍ പറഞ്ഞു.അപകടത്തില്‍ ഇവരടക്കം 19 പേരാണ് മരിച്ചത്.

Tags:    

Similar News