കണ്ണൂരില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി; തിരച്ചില്‍ തുടരുന്നു
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെ കാണാതായത്.
കണ്ണൂര്‍: പയ്യാവൂര്‍ പാറക്കടവില്‍ പുഴയില്‍ കാണാതായ മൂന്ന് യുവാക്കളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ബ്ലാത്തൂര്‍ സ്വദേശി മനീഷി(21)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. അനൂപ്, അരുണ്‍ എന്നിവര്‍ക്കായി തെരച്ചില്‍ തുടരുന്നു.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് പുഴയില്‍ കുളിക്കാനിറങ്ങിയ വഞ്ചിയം സ്വദേശി സനൂപ്, പൈസക്കരി സ്വദേശി അരുണ്‍, ബ്ലാത്തൂര്‍ സ്വദേശി മനീഷ് എന്നിവരെ കാണാതായത്. പുഴയുടെ ആഴക്കൂടുതല്‍ കാരണം ഫയര്‍ഫോഴ്സ് ഇന്നലെ രാത്രി തിരച്ചില്‍ അവസാനിച്ചിരുന്നു. ഇന്ന് രാവിലെ തെരച്ചില്‍ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
ഇന്നലെ കുളിക്കാനിറങ്ങിയപ്പോള്‍ ചുഴിയില്‍പ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കില്‍പ്പെടുകയായിരുന്നു. ഇവര്‍ ഒഴുക്കില്‍പ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനൂപ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.
കനത്ത മഴയും ഒഴുക്കും ആയതിനാല്‍ നാട്ടുകാര്‍ക്ക് പെട്ടെന്ന് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിച്ചിരുന്നില്ല. ഫയര്‍ഫോഴ്സെത്തി നാട്ടുകാരും ഫയര്‍ഫോഴ്സും കൂടി 9 മണിവരെ തിരച്ചില്‍ തുടര്‍ന്നെങ്കിലും മഴ കനത്തതോടെ തിരച്ചില്‍ ദുഷ്കരമാക്കി.