ബജറ്റ്; ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ; ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ

Update: 2024-02-05 04:55 GMT

തിരുവനന്തപുരം: കേരള വിരുദ്ധരെ നിരാശപ്പെടുത്തുന്ന നേട്ടം സംസ്ഥാനത്തിന് കൈവരിക്കാന്‍ കഴിഞ്ഞുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലന്‍ ബജറ്റ് അവതരണത്തിന് മുമ്പ് പറഞ്ഞു. സംസ്ഥാനത്ത് സൂര്യോദയ സമ്പദ്ഘടനയാണ്. 3 ലക്ഷം കോടിയുടെ നിക്ഷേപം അടുത്ത 3 വര്‍ഷത്തില്‍ ലക്ഷ്യമിടുന്നുവെന്നും ധനമന്ത്രി പറഞ്ഞു. അദ്ദേഹത്തിന്റെ നാലാമത്തെ ബജറ്റാണിത്. ബജറ്റ് അവതരണം സഭയില്‍ പുരോഗമിക്കുകയാണ്.

കേരളത്തെ മുറിഞ്ഞുപോയ നാട് എന്ന് ചില കേരള വിരുദ്ധര്‍ പ്രചരിപ്പിക്കുന്നു. കേരളം മുന്നേറുകയാണ്. സമ്പദ് ഘടനയുടെ ബലഹീനതയില്‍ ആശങ്കയുണ്ട്. ഇപ്പോള്‍ ഇതില്‍ മുന്നോട്ട് പോകാന്‍ സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.മെഡിക്കല്‍ ഹബ്ബാക്കി കേരളത്തെ മാറ്റും. വിഴിഞ്ഞം ഈ വര്‍ഷം മേയ് മാസം പ്രവര്‍ത്തനം ആരംഭിക്കും. കേന്ദ്രത്തിന്റെ ശത്രുതാപരമായ സമീപനം. കേന്ദ്ര സമീപനം സമ്പത്തിക ഉപരോധത്തിലേക്ക് തള്ളിവിടുന്നു. കേരളത്തെ തകര്‍ക്കാന്‍ കഴിയില്ല. കെ റെയില്‍ പദ്ധതി നടപ്പിലാക്കാനുള്ള ശ്രമം തുടരുമെന്നും ധനമന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ പിന്തുണ നല്‍കും. ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് 250 കോടി രൂപ. വായ്പ എടുക്കാന്‍ ഡിജിറ്റല്‍ സര്‍വകലാശാലയ്ക്ക് അനുമതി. ഡിജിറ്റല്‍ സര്‍വകലാശാലയില്‍നിന്ന് ബിരുദം മികച്ചനിലയില്‍ നേടുന്നവര്‍ക്ക് ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ പിഎച്ച്ഡിക്ക് അവസരം.

ഇന്ത്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാര കേന്ദ്രമാകാന്‍ കേരളത്തിന് കഴിയും. ടൂറിസം വികസത്തിന് 500 കോടി രൂപ അനുവദിക്കും. ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കാന്‍ നയം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ ടൂറിസം പ്രോത്സാഹിപ്പിക്കും. വിപുലമായ കണ്‍വെന്‍ഷന്‍ സെന്ററുകള്‍ സ്ഥാപിക്കാന്‍ നയം. സ്വകാര്യ പങ്കാളിത്തത്തോടെ പ്രാദേശിക ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കും- ധനമന്ത്രി പറഞ്ഞു.






Tags:    

Similar News