ചാര്‍ട്ടേഡ് വിമാനത്തെ കുറിച്ച് ബജറ്റില്‍ പരാമര്‍ശമില്ല; പ്രതിഷേധവുമായി പ്രവാസികള്‍
പ്രവാസി ക്ഷേമത്തിന് 257.81കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. നോർക്കയുടെ പ്രവർത്തനങ്ങൾക്കുള്ള 143.81 കോടി രൂപയാണ് ഉയർന്ന വിഹിതം. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴിൽ പദ്ധതിക്കായി 25 കോടിയും, പുരധിവാസ പദ്ധതികളുടെ ഏകോപനത്തിന് 44 കോടിയുമുണ്ട്.
ദുബയ്: വിമാന നിരക്കിലെ കൊള്ള അവസാനിപ്പിക്കാന്‍ ചാര്‍ട്ടേഡ് വിമാനം ഉള്‍പ്പടെയുള്ളയെക്കുറിച്ച് സംസ്ഥാന ബജറ്റില്‍ പരാമര്‍ശമില്ല. പ്രവാസി പെന്‍ഷന്‍ കൂട്ടുന്നത് ഉള്‍പ്പടെ കാതലായ ആവശ്യങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചെന്ന വിമര്‍ശനവുമായി പ്രതിപക്ഷ പ്രവാസി സംഘടനകള്‍ രംഗത്തെത്തി. തുകകള്‍ കഴിഞ്ഞ വര്‍ഷത്തേത്തില്‍ നിന്ന് കാര്യമായി വര്‍ധിപ്പിച്ചിട്ടില്ല. എങ്കിലും ക്ഷേമ പദ്ധതികളില്‍ നിന്ന് പിന്നോട്ടു പോയില്ലെന്നതാണ് ആശ്വാസം. പ്രവാസി ക്ഷേമത്തിന് 257.81കോടി രൂപയാണ് നീക്കി വച്ചിരിക്കുന്നത്. നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള 143.81 കോടി രൂപയാണ് ഉയര്‍ന്ന വിഹിതം. തിരിച്ചെത്തുന്ന പ്രവാസികളുടെ സ്വയം തൊഴില്‍ പദ്ധതിക്കായി 25 കോടിയും പുരധിവാസ പദ്ധതികളുടെ ഏകോപനത്തിന് 44 കോടിയുമുണ്ട്.
എന്നാല്‍, കാതലായ പ്രശ്‌നങ്ങളില്‍ തൊട്ടില്ലെന്ന് പ്രതിപക്ഷ സംഘടനകള്‍ ആരോപിക്കുന്നു. വിമാന നിരക്ക് കൊള്ളയില്‍ നിന്നു രക്ഷിക്കാനുള്ള ചാര്‍ട്ടേഡ് വിമാനം, വിദേശത്ത് വച്ച് മരിക്കുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള സഹായം, പ്രവാസി ക്ഷേമ പെന്‍ഷന്‍ വര്‍ധനവ് എന്നിവയാണ് ബജറ്റില്‍ ഇടംപിടിക്കാതിരുന്നത്. വിദ്യാഭ്യാസം, വിനോദം, ആരോഗ്യമേഖല തുടങ്ങിയവയില്ലാം സ്വകാര്യ നിക്ഷേപം സ്വാഗതം ചെയ്തുള്ള തീരുമാനം ഈ മേഖലയിലുള്ള പ്രവാസികള്‍ക്ക് അവസരമാവുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.