ശുചിമുറിയില്‍ വീണ് പരിക്കേറ്റ വിദ്യാര്‍ഥി മരിച്ചു

കൊളപ്പുറം സൗത്ത് കെഎന്‍സികെ ഹുസൈന്‍കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്‌സാദ് (5) ആണ് മരിച്ചത്.

Update: 2022-06-18 15:14 GMT

തിരൂരങ്ങാടി: സ്‌കൂളിലെ ശുചിമുറിയില്‍ നിന്നിറങ്ങുന്നതിനിടെ വീണു പരിക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു. കൊളപ്പുറം സൗത്ത് കെഎന്‍സികെ ഹുസൈന്‍കോയ തങ്ങളുടെ മകന്‍ സയ്യിദ് ശഹ്‌സാദ് (5) ആണ് മരിച്ചത്. കൊളപ്പുറം ഗവണ്‍മെന്റ് സ്‌കൂളില്‍ ഒന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. കഴിഞ്ഞ 15നാണ് സംഭവം. സ്‌കൂളിലെ ശുചിമുറിയില്‍ പോയി മടങ്ങുന്നതിനിടെ വീഴുകയായിരുന്നു. തിരൂരങ്ങാടിയിലേയും കോട്ടക്കലിലേയും ആശുപത്രികളില്‍ എത്തിച്ചു. തുടര്‍ന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിക്കെയാണ് മരണം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍നിന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം താഴേ കൊളപ്പുറം ജുമുഅ മസ്ജിദില്‍ ഖബര്‍സ്ഥാനില്‍ കബറടക്കി. മാതാവ്: സയ്യിദത്ത് യുസൈറ ബീവി. സഹോദരങ്ങള്‍: സയ്യിദ് അഫ്രീദി, യുംന ബീവി.

Tags:    

Similar News