തിരുവല്ലയില്‍ കൊവിഡ് ചികിത്സയില്‍ കഴിഞ്ഞയാള്‍ മരിച്ചു
തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാര്‍(56) ആണ് മരിച്ചത്.
പത്തനംതിട്ട: സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. തിരുവല്ല നെടുമ്പ്രം സ്വദേശി പി ടി സുരേഷ് കുമാര്‍(56) ആണ് മരിച്ചത്.കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന സുരേഷ് വൃക്കരോഗിയായിരുന്നു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.