മുസ്‌ലിം ഐക്യവേദി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി നടത്തി

Update: 2023-10-22 08:31 GMT
താനൂര്‍ : അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുകൊണ്ട് ഇസ്രായേല്‍ ഭീകര രാഷ്ട്രം പതിറ്റാണ്ടുകളായി ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ നടത്തുന്ന അതിക്രമത്തില്‍ പ്രതിഷേധിച്ചും ഫലസ്തീന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും താനൂര്‍ മുസ്ലിം ഐക്യവേദിയുടെ നേതൃത്വത്തില്‍ ഫലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയും സംഗമവും സംഘടിപ്പിച്ചു. താനൂര്‍ ഹാര്‍ബര്‍ പരിസരത്തുനിന്ന് ആരംഭിച്ച ഐക്യദാര്‍ഢ്യ റാലി പഴയ ബസ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് നടന്ന ഐക്യദാര്‍ഢ്യ സംഗമത്തില്‍ കോഡിനേഷന്‍ ചെയര്‍മാന്‍ സമദ് ഫൈസി അധ്യക്ഷത വഹിച്ചു, ഡോ : ഇസ്മായില്‍ ഹുദവി വിഷയാവതരണം നടത്തി,കുടിവെള്ളവും മരുന്നും ഭക്ഷണവും നിഷേധിച്ചുകൊണ്ടും ആശുപത്രിയില്‍ ചികിത്സ തേടിയവരെ പോലും ബോംബിട്ട് കൊന്നുകൊണ്ട് അതിക്രൂരമായ ആക്രമണമാണ് ഫലസ്തീന്‍ ജനതയ്ക്ക് മേല്‍ ഇസ്രായേല്‍ സയണിസ്റ്റുകള്‍ നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഇന്ത്യയിലെ മുന്‍ ഭരണാധികാരികള്‍ ഫലസ്തീനിലെ മര്‍ദ്ദിത ജനവിഭാഗത്തോടൊപ്പം ആണ് നിലകൊണ്ടതെങ്കിലും, രാജ്യം ഭരിക്കുന്ന ഫാസിസ്റ്റ് സര്‍ക്കാര്‍ ഇസ്രായേല്‍ എന്ന ഭീകര രാഷ്ട്രത്തിനൊപ്പം ചേര്‍ന്നിരിക്കുന്നത്, മനുഷ്യത്വത്തിനും ജനാധിപത്യ മൂല്യങ്ങള്‍ക്കും എതിരാണെന്ന് വിഷയാവതാരകന്‍ പറഞ്ഞു.


എം പി അഷ്‌റഫ്, യു എന്‍ സിദ്ദീഖ്, നഗരസഭ ചെയര്‍മാന്‍ പി പി ഷംസുദ്ദീന്‍, സി മുഹമ്മദ് അഷ്‌റഫ്, കെ എം അബ്ദുല്‍ കരീം ഹാജി, സി കുഞ്ഞിക്കാദര്‍, വി പി ബാബു, എം ടി മുഹമ്മദ്, ടി കാസിം, ടിവി കോയ, കളത്തില്‍ മുസ്തഫ, എ പി മുഹമ്മദ് ശരീഫ്, എ പി കുഞ്ഞാമു ഫൈസി,ടി വി കുഞ്ഞന്‍ വാവ ഹാജി, എ കെ സിറാജ് എന്നിവര്‍ സംസാരിച്ചു.

എ എം കുഞ്ഞന്‍ ബാവ ഹാജി,എം പി ഹംസകോയ,സി എം സദക്കത്തുള്ള, എ പി സിദ്ദീഖ്, എം എം അബ്ദുല്‍ നാസര്‍, കെ സലാം, ടിവി കുഞ്ഞുട്ടി, അഡ്വ : പി പി ആരിഫ്, ഇ പി ഹനീഫ മാസ്റ്റര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.









Tags:    

Similar News