മഴ തുടരുന്നു; 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, മലങ്കര ഡാമിലെ ഷട്ടറുകള്‍ തുറന്നു

Update: 2024-07-18 05:11 GMT

തിരുവനന്തപുരം: മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും ശക്തമായ മഴയ്ക്ക് സാധ്യതയെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. 10 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും 4 ജില്ലകളില്‍ മഞ്ഞ അലര്‍ട്ടുമാണ്. കോട്ടയം മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍ യെലോ അലര്‍ട്ടാണ്. കനത്ത മഴയെ തുടര്‍ന്നു വയനാട് ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയാണ്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചു.

മലങ്കര ഡാമിലെ എല്ലാ ഷട്ടറുകളും 50 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി. മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും അറിയിച്ചു. വയനാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയാണ്. കോഴിക്കോട് ജില്ലയില്‍ ദുരിതാശ്വാസ കാംപുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കക്കയം ഡാമില്‍ നിലവില്‍ 755.50 മീറ്റര്‍ വെള്ളം ഉണ്ട്. ഇത് ഡാമിന്റെ 70 ശതമാനത്തില്‍ അധികമാണ്. ആയഞ്ചേരി ടൗണില്‍ തീക്കുനി റോഡില്‍ വെള്ളം കയറിയതോടെ യാത്ര ദുഷ്‌കരമായി. കടകളിലേക്കും വെള്ളം കയറി. നാദാപുരത്ത് ഇന്ന് പുലര്‍ച്ചെ വീട് തകര്‍ന്നു.




Tags:    

Similar News