പള്ളിക്കുളത്തില്‍ നീന്തല്‍ പഠിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട വിദ്യാര്‍ഥി മരണപ്പെട്ടു

Update: 2023-07-27 11:32 GMT


കണ്ണൂര്‍: എടക്കാട് ഹുസ്സന്‍ മുക്കിലെ മുബാറക് മന്‍സിലില്‍ താമസിക്കുന്ന സിറാജിന്റെയും ഷമീമയുടെയും മകന്‍ മുഹമ്മദ് ആണ് ചികില്‍സയില്‍ കഴിയവെ വ്യാഴാഴ്ച്ച മരണപ്പെട്ടത്. 11 വയസ്സായിരുന്നു. കടമ്പൂര്‍ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച്ച എടക്കാട് പഴയ ജുമുഅത്ത് പള്ളിക്കുളത്തില്‍ കൂട്ടുകാരോടൊപ്പം നീന്തല്‍ പഠിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. എന്നാല്‍ കൂടെയുളളവരുടെ ശ്രദ്ധയില്‍പ്പെട്ടില്ല. പിന്നീട് കാണാത്തതിനെ തുടര്‍ന്ന് കുളത്തില്‍ പരിശോധിചപ്പോഴാണ് മുഹമ്മദിനെ കണ്ടെത്തിയത്. ഉടനെ ചാലയിലെ സ്വകാര്യ ആശുപത്രിയിലും സ്ഥിതി ഗുരുതരമായതിനാല്‍ അന്ന് വൈകീട്ട് തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ ചികില്‍സക്കിടെ വ്യാഴാഴ്ച്ച ഉച്ചയോടെ മരണപ്പെടുകയായിരുന്നു.





Tags:    

Similar News