സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു

ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.

Update: 2022-02-18 05:12 GMT
കല്‍പറ്റ: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ കടുവക്കുഞ്ഞ് കിണറ്റില്‍ വീണു. ബത്തേരി മന്ദംകൊല്ലിയിലെ പൊട്ടക്കിണറിലാണ് കടുവ കുഞ്ഞ് വീണത്. വനപാലകര്‍ കടുവക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. ഇന്നു പുലര്‍ച്ചെയാണ് കടുവക്കുഞ്ഞ് കിണറ്റില്‍ വീണതെന്നാണ് കരുതുന്നത്. കടുവയുടെ അലര്‍ച്ച കേട്ട് സ്ഥലത്തെത്തിയ നാട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. ഏകദേശം രണ്ടു വയസ് പ്രായം തോന്നിക്കുന്ന കടുവയാണ് കിണറ്റില്‍ വീണിരിക്കുന്നത്. നിലവില്‍ കടുവക്കുഞ്ഞിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല.
Tags:    

Similar News