റിസോര്‍ട്ടിലെ ഇരട്ടക്കൊല: കൊന്നത് ബോബിനെന്ന് സഹായികളായ ദമ്പതികള്‍
പ്രതിയെ സഹായിച്ചതിനാണ് ഇവരെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്തത്. ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്നും പ്രതിഫലമായി 25,000 രൂപ കിട്ടിയെന്നും ദമ്പതികള്‍ പോലിസിനോട് സമ്മതിച്ചു. ഇവരെ അറസ്റ്റുചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് പോലിസ് കടക്കുകയാണ്.
ഇടുക്കി: ചിന്നക്കനാല്‍ ഗ്യാപ് റോഡിന് സമീപം ഏലത്തോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന പൂപ്പാറ നടുപ്പാറ റിസോര്‍ട്ടിലെ ഇരട്ടക്കൊലപാതകം നടത്തിയത് ജോലിക്കാരനായ ബോബിന്‍ തന്നെയാണെന്ന് കസ്റ്റഡിയിലുള്ള ദമ്പതികളായ എസ്രവേലിന്റെയും കബിലയുടെയുംം മൊഴി. പ്രതിയെ സഹായിച്ചതിനാണ് ഇവരെ കഴിഞ്ഞദിവസം പോലിസ് കസ്റ്റഡിയിലെടുത്തത്. ബോബിനെ ഒളിവില്‍ കഴിയാനും ഏലം വില്‍ക്കാനും സഹായിച്ചെന്നും പ്രതിഫലമായി 25,000 രൂപ കിട്ടിയെന്നും ദമ്പതികള്‍ പോലിസിനോട് സമ്മതിച്ചു. ഇവരെ അറസ്റ്റുചെയ്യാനുള്ള നടപടിക്രമങ്ങളിലേക്ക് പോലിസ് കടക്കുകയാണ്.
എസ്‌റ്റേറ്റ് ഉടമയെ കൊല്ലാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന തോക്കും മറ്റൊരു തോക്കും പോലിസിന് ലഭിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട റിസോര്‍ട്ട് ഉടമ ജേക്കബ് വര്‍ഗീസിന്റെ മോഷണം പോയ കാര്‍ മുരുക്കുംപടിയിലെ പള്ളിയ്ക്ക് സമീപത്തുനിന്ന്് കണ്ടെത്തിയിരുന്നത്. എസ്‌റ്റേറ്റില്‍നിന്ന് മോഷണം പോയ 200 കിലോ ഏലം സമീപത്തെ കടയില്‍ വില്‍ക്കാന്‍ സഹായിച്ചത് തങ്ങളാണെന്നാണ് എസ്രവേലും കബിലയും മൊഴി നല്‍കിയിട്ടുണ്ട്. എസ്‌റ്റേറ്റ് ഉടമ ജേക്കബ് വര്‍ഗീസ് വെടിയേറ്റും മുത്തയ്യ വെട്ടേറ്റുമാണ് മരിച്ചത്. സന്ദര്‍ശകര്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനും എസ്‌റ്റേറ്റിലെ കണക്കുകള്‍ നോക്കുന്നതിനുമാണ് മുത്തയ്യയെയും ബോബിനെയും ജോലിക്കെടുത്തത്.
ജീവനക്കാരനായ മുത്തയ്യ രണ്ടുദിവസമായി വീട്ടിലേക്ക് എത്താത്തതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷിച്ചെത്തിയപ്പോളാണ് മുറിക്കുള്ളില്‍ രക്തം കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുള്ള എലക്കാ സ്‌റ്റോറില്‍ മരിച്ച നിലയില്‍ മുത്തയ്യയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇതിന് ശേഷമാണ് സ്‌റ്റോറിന് സമീപത്തെ ഏലക്കാട്ടില്‍ വലിച്ചെറിഞ്ഞ നിലയില്‍ റിസോര്‍ട്ട് ഉടമയുടെ മൃതദേഹം കാണപ്പെട്ടത്.