വെല്‍ഡിങ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു

രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്.

Update: 2022-04-10 18:15 GMT

ഇടുക്കി: രാമക്കല്‍മേട്ടില്‍ വെല്‍ഡിങ് ജോലിക്കിടെ യുവാവ് വൈദ്യുതാഘാതമേറ്റു മരിച്ചു. രാമക്കല്‍മേട് കട്ടേക്കാനം വെമ്പള്ളി അനൂപ് (22) ആണ് മരിച്ചത്. ഞായറാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. തൊട്ടടുത്ത വീട്ടില്‍ ഇരുമ്പ് കൂട് നിര്‍മിക്കുന്നതിനിടെ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. തൂക്കുപാലത്തെതൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Tags:    

Similar News