എഎന്‍ ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ; ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും; ശാസിച്ച് സ്പീക്കര്‍ എംബി രാജേഷ്

Update: 2021-08-09 05:34 GMT
എഎന്‍ ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ; ജനങ്ങള്‍ക്ക് തെറ്റായ സന്ദേശം നല്‍കും; ശാസിച്ച് സ്പീക്കര്‍ എംബി രാജേഷ്

തിരുവനന്തപുരം: മാസ്‌ക് മാറ്റിയതില്‍ തലശ്ശേരി എംഎല്‍എ എഎന്‍ ഷംസീറിനെ ശാസിച്ച് സ്പീക്കര്‍ എംബി രാജേഷ്. ഷംസീര്‍ മാസ്‌ക് ഉപേക്ഷിച്ചോ, അങ്ങ് ഇന്ന് തീരെ മാസ്‌ക് ഉപയോഗിച്ചിട്ടില്ല. പല അംഗങ്ങളും മാസ്‌ക് വച്ചിരിക്കുന്നത് താടിയിലാണ്. ജനങ്ങള്‍ക്ക് ഇത് തെറ്റായ സന്ദേശം നല്‍കുമെന്നായിരുന്നു സ്പീക്കറുടെ ശാസന. എഎന്‍ ഷംസീര്‍ സഭയില്‍ മാസ്‌ക് വെയ്ക്കാതിരുന്നതാണ് ശാസനക്കിടയാക്കിയത്.

മാസ്‌ക് താടിയില്‍ വയ്ക്കുന്നവര്‍ക്ക് പോലിസ് പിഴ അടപ്പിക്കുന്ന സാചര്യത്തിലാണ് നിയമസഭ അംഗങ്ങള്‍ മാസ്‌ക് താടിയില്‍ വയ്ക്കുന്നത്.


Tags:    

Similar News