തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ ഓക്സിജന്‍ ബഡുകളുടെ എണ്ണം 106 ആയി ഉയര്‍ത്തിയെന്ന് സര്‍ക്കാര്‍

ഒന്‍പത് ഓക്സിജന്‍ കോണ്‍സന്ററ്റേറുകള്‍ സ്ഥാപിച്ചുവെന്നും മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സ്റ്റബുലൈസേഷന്‍ ഭാഗങ്ങളിലും കൊവിഡ് അത്യാഹിത വിഭാഗത്തിനുമായി 12 ഓക്സിജന്‍ കിടക്കകള്‍ പ്രത്യേകം വിതരണം ചെയ്തിട്ടുണ്ട്

Update: 2021-06-09 03:51 GMT

കൊച്ചി: തിരൂരങ്ങാടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ കൊവിഡ് ബാധിതര്‍ക്കായുള്ള 20 ഓക്സിജന്‍ ബഡുകളുടെ എണ്ണം 106 ആയി ഉയര്‍ത്തിയിട്ടുണ്ടെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മുസ്്ലിം ലീഗ് നേതാവും തിരൂരങ്ങാടി എംഎല്‍എയുമായ കെപിഎ മജീദ് ഉള്‍പ്പെടെയുള്ളവര്‍ സമര്‍പ്പിച്ച ഹരജികളിലാണ് സര്‍ക്കാര്‍ നടപടി.

ഒന്‍പത് ഓക്സിജന്‍ കോണ്‍സന്ററ്റേറുകള്‍ സ്ഥാപിച്ചുവെന്നും മെഡിക്കല്‍ ഓഫിസര്‍ സമര്‍പ്പിച്ച റിപോര്‍ട്ടില്‍ പറയുന്നു. സ്റ്റബുലൈസേഷന്‍ ഭാഗങ്ങളിലും കൊവിഡ് അത്യാഹിത വിഭാഗത്തിനുമായി 12 ഓക്സിജന്‍ കിടക്കകള്‍ പ്രത്യേകം വിതരണം ചെയ്തിട്ടുണ്ട്. ജനസംഖ്യയില്‍ 18 വയസിനു മുകളിലുള്ള 18.8 ശതമാനം ആളുകള്‍ക്ക് ആദ്യഘട്ടം വാക്സിന്‍ നല്‍കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നു.ഹരജി ജൂണ്‍ 11 നു വീണ്ടും പരിഗണിക്കും.

Tags:    

Similar News