കൊച്ചിയിലെ വെള്ളപ്പൊക്കം; കാരണം കയ്യേറ്റം മൂലമുള്ള കനാലുകളുടെ ശോചനീയാവസ്ഥയെന്ന് പഠന റിപ്പോര്‍ട്ട്
ജലസേചന വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കനാലുകള്‍ പൂര്‍ണമായും പഠനത്തിന് വിധേയമാകുകയും ഓരോ കനാലിലെയും പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.
കൊച്ചി: പശ്ചിമ കൊച്ചിയിലടക്കം വെള്ളപ്പൊക്കത്തിന് ഏറ്റവും പ്രധാനപ്പെട്ട കാരണം കയ്യേറ്റം മൂലമുള്ള കനാലുകളുടെ ശോചനീയാവസ്ഥയെന്ന് പഠന റിപ്പോര്‍ട്ട്. ജലസേചന വകുപ്പ് കൊച്ചി കോര്‍പ്പറേഷന്‍ വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
വെള്ളപ്പൊക്കത്തിന് കാരണമാകുന്ന കനാലുകള്‍ പൂര്‍ണമായും പഠനത്തിന് വിധേയമാകുകയും ഓരോ കനാലിലെയും പ്രശ്‌നങ്ങള്‍ സൂക്ഷ്മമായി പരിശോധിച്ച് അവയ്ക്കുള്ള പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. മുഴുവന്‍കനാലുകളുടെയും പുതിയ മാപ്പ് തന്നെ ഉണ്ടാക്കിഎന്നതാണ് പ്രധാന സവിശേഷത. വാര്‍ഡ് തലത്തില്‍ ഇവയെ തിരിച്ചറിയാനുള്ള മാര്‍ഗവും മാപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചി കോര്‍പ്പറേഷന്‍ പരിസരം മുഴുവനായും കവര്‍ ചെയ്യുന്ന റിപ്പോര്‍ട്ടില്‍ മുമ്പുണ്ടായിരുന്ന കനാലുകളുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കുന്നുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം കനാലുകളുടെ കയ്യേറ്റം തന്നെയാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
റിപ്പോര്‍ട്ടില്‍ പറയുന്ന പ്രധാനപ്പെട്ട കാര്യങ്ങളില്‍ ഒന്നാമത്തേത് കലൂര്‍ സബ്‌സ്‌റ്റേഷന്‍ പരിസരത്ത് കനാലുകള്‍ വീതി കുറച്ച് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളതും ഇവിടെ നിന്ന് ഏകദേശം ഒന്നര കിലോമീറ്റര്‍ ദൂരം കീര്‍ത്തി നഗര്‍ വരെ 8 മീറ്ററുകള്‍ വീതി ഉണ്ടായിരുന്ന കനാലിന് വീതി ശോഷിച്ച് രണ്ട് മീറ്റര്‍ താഴെ ആക്കിയതും ആണ് ഈ പ്രദേശത്ത് വെള്ളക്കെട്ടിന് പ്രധാനകാരണം. അതുപോലെ റ്റി പി കനാലിന്റെ ഏതാണ്ട് മധ്യഭാഗത്ത് റെയില്‍വേ ട്രാക്കിന് അടിയില്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ള ചെറിയ കള്‍വര്‍ട്ട് ടിപി കനാലിനെ രണ്ടായി തിരിക്കുന്നു എന്നുള്ളതും മറ്റൊരു പ്രധാന തടസ്സം ആണ്. മാര്‍ഷലിംഗ് യാര്‍ഡില്‍ നിന്നു വരുന്ന മലിനജലം കാരണക്കോടം തോടിനെയും ചിലവന്നൂര്‍ കനാലിനെയും മലിനപ്പെടുത്തുന്നു.
പശ്ചിമ കൊച്ചിയിലെ പ്രധാനപ്പെട്ട കനലായ് പണ്ടാരച്ചിറ തോട് രാമേശ്വരം കനാലും ആയി ബന്ധിപ്പിക്കുന്ന കഴുത്തുമുട്ടം ഭാഗത്ത് ഏകദേശം 400 മീറ്റര്‍ നീളത്തില്‍ കനാല്‍ കാണാനില്ല എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. രാമേശ്വരം കനാലിലെ കയ്യേറ്റം ഭാവിയില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൂടാതെ മുല്ലശ്ശേരി കനാല്‍, കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കകത്ത് വരുന്ന മുഴുവന്‍ കനാലുകളുടെയും പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമായി പ്രതിപാദിക്കുന്നുണ്ട്.
റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന മറ്റൊരു പ്രശ്‌നം കനാലുകളിലെ ഏകദേശം എഴുപതോളം ഭാഗങ്ങളില്‍ കണ്ടെത്തിയിട്ടുള്ള മാലിന്യകൂമ്പാരം ആണ് . ഇത്തരത്തില്‍ മാലിന്യം നിക്ഷേപിക്കുന്ന അവര്‍ക്കെതിരെ വാട്ടര്‍ കണ്‍സര്‍വേഷന്‍ ആക്ട് പ്രകാരം നടപടിയെടുക്കും.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ജലസേചനവകുപ്പ്, ദുരന്തനിവാരണ അതോറിറ്റി കോര്‍പ്പറേഷന്‍, പോലിസ് എന്നീ വകുപ്പുകളെ ഉള്‍പ്പെടുത്തി ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കും. ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ കനാലില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും. കനാല്‍ കൈയേറ്റങ്ങള്‍ക്കെതിരേ നടപടി ഉണ്ടാകുമെന്നും കലക്ടര്‍ അറിയിച്ചു.
സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ബാജി ചന്ദ്രന്‍ ആര്‍, എറണാകുളം മൈനര്‍ ഇറിഗേഷന്‍ സെന്‍ട്രല്‍ സര്‍ക്കിള്‍ എന്നിവരുടെ നേതൃത്വത്തില്‍ 45ഓളം എന്‍ ഞ്ചിനീയേഴ്‌സ് കൊച്ചി കോര്‍പ്പറേഷന്‍ അതിര്‍ത്തിക്കകത്ത് വെള്ളപ്പൊക്കം നിവാരണമായി ബന്ധപ്പെട്ട മുഴുവന്‍ കനാലുകളുടെയും വിവരശേഖരണം നടത്തി ബന്ധപ്പെട്ട പ്രശ്‌ന പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട് പൂര്‍ത്തീകരിച്ചിരിക്കുന്നത്.