കൊച്ചി: കൊച്ചിയില്‍ വാനും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. വാനിലെ ഡ്രൈവറായ വടുതല സ്വദേശി ജോണിയാണ് മരിച്ചത്. എറണാകുളം ലോ കോളേജിന് മുന്നിലാണ് സംഭവം. വെള്ളിയാഴ്ച്ച രാവിലെ ഏഴരയോടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവറായ എറണാകുളം തമ്മനം സ്വദേശി ഷമീറിനെ (34) പോലിസ് അറസ്റ്റ് ചെയ്തു.
സമീപത്തുണ്ടായിരുന്ന കൊച്ചി കോര്‍പറേഷനിലെ ശുചീകരണ തൊഴിലാളികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. വാന്‍ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. കാറിന്റെ അമിത വേഗയാണ് അപകട കാരണം.