കുളത്തൂരിൽ കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി
സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളിൽ തറയിലും സുരേഷിനെ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.
തിരുവനന്തപുരം: കഴക്കൂട്ടം കുളത്തൂരിൽ ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ദമ്പതികളും ഇവരുടെ 10 വയസുകാരൻ മകനുമാണ് മരിച്ചത്.
കുളത്തൂർ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകൻ ഷാരോണ്‍ (10) എന്നിവരാണ് മരിച്ചത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളിൽ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്.
കഴക്കൂട്ടം പോലിസ് സ്ഥലത്തെത്തി പരിശോധന തുടങ്ങി. ഭാര്യയെയും മകനെയും കൊലപ്പെടുത്തി സുരേഷ് ജീവനൊടുക്കിയതാണെന്ന് സംശയിക്കുന്നതായി പോലിസ് പറഞ്ഞു.