മൂന്നുപേര്‍ക്ക് കൂടി വൈറസ് ബാധ; കോട്ടയം ജില്ലയില്‍ 19 കൊവിഡ് രോഗികള്‍

വിദേശരാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല.

Update: 2020-05-28 14:20 GMT

കോട്ടയം: ജില്ലയില്‍ ഇന്ന് മൂന്നുപേരുടെ കൊവിഡ് സാംപിള്‍ പരിശോധനാഫലംകൂടി പോസിറ്റീവായി. വിദേശരാജ്യങ്ങളില്‍നിന്നെത്തിയ ഇവരില്‍ ആര്‍ക്കും രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 19 ആയി. എല്ലാവരെയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രോഗം സ്ഥിരീകരിച്ച ചങ്ങനാശ്ശേരി വെരൂര്‍ സ്വദേശി (29) 17ന് അബൂദബിയില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു.

വാഴൂര്‍ കൊടുങ്ങൂര്‍ സ്വദേശി (27) 19ന് സൗദി അറേബ്യയിലെ ദമ്മാമില്‍നിന്നെത്തി ഗാന്ധിനഗറിലെ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ചങ്ങനാശ്ശേരി മാമ്മൂട് സ്വദേശിനി(29) മെയ് 12ന് ദാമ്മാമില്‍നിന്നെത്തി മെയ് 13ന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചു. ആദ്യപരിശോധനാ ഫലം നെഗറ്റീവായിരുന്നതിനെത്തുടര്‍ന്ന് മെയ് 19ന് ഡിസ്ചാര്‍ജ് ചെയ്തു. രണ്ടാമത്തെ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

Tags:    

Similar News