കൊവിഡ്: സൗദിയില്‍ ഇന്ന് 29 മരണം; 1,897 പേര്‍ക്ക് വൈറസ് ബാധ
മരണസംഖ്യ 2,789 ആയി. 2688 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,25,624 ആയി.
ദമ്മാം: സൗദിയില്‍ 1,897 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ
സൗദിയില്‍ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 2,70,831 ആയി. 29 പേര്‍ കൂടി ഇന്ന് രോഗം ബാധിച്ചു മരിച്ചു. ഇതോടെ മരണസംഖ്യ 2,789 ആയി. 2688 പേര്‍ കൂടി സുഖം പ്രാപിച്ചു. ഇതോടെ സുഖം പ്രാപിച്ചവരുടെ എണ്ണം 2,25,624 ആയി.
41,418 പേരാണ് ചികില്‍സയിലുള്ളത്. ഇവരില്‍ 213 പേരുടെ നില ഗുരുതരമാണ്. തായിഫ്- 183, ഹുഫുഫ്- 167, റിയാദ്- 118, മക്ക- 117, ഖമീസ് മുശൈത്- 91, ഹായില്‍- 76, ജിദ്ദ- 74, ദമ്മാം- 67, തബൂക്- 57, ഹഫര്‍ ബാതിന്‍- 54, ബുറൈദ- 49, ജീസാന്‍- 44, മുബറസ്- 36, നജ്റാന്‍- 33, അബഹാ- 32, മദീന- 30, ഖതീഫ്- 30, ബഖാഅ്- 29. ബന്‍ജര്‍ഷി- 25 വാദി ദവാസിര്‍- 20.