പുലിക്കാരണവര്‍ ചാത്തുണ്ണി ആശാന്‍ അരങ്ങൊഴിഞ്ഞു

പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു ആദ്യം പുലിവേഷം കെട്ടിയത്. പിന്നീടിങ്ങോട്ട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടുകളോളം വേഷമിട്ടു. 2017 ല്‍ അയ്യന്തോളിനുവേണ്ടിയായിരുന്നു ചാത്തുണ്ണിപ്പുലി അവസാനമായി നഗരത്തിലിറങ്ങിയത്.

Update: 2019-11-08 09:29 GMT

തൃശൂര്‍: പുലിക്കളിയില്‍ കാണികളുടെ ശ്രദ്ധാകേന്ദ്രമായിരുന്ന പുലിക്കാരണവര്‍ ചാത്തുണ്ണി ആശാന്‍(79) അരങ്ങൊഴിഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കല്ലൂര്‍ നായരങ്ങാടിയിലെ മകന്റെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം.

16ാം വയസ്സില്‍ പുലിവേശം കെട്ടിത്തുടങ്ങിയ അദ്ദേഹം അറുപത് വര്‍ഷത്തോളം തൃശൂരിലെ പുലികളി രംഗത്ത് തിളങ്ങിനിന്നു. ഏറെ കാലം പുലി വേഷമിട്ട അദ്ദേഹം പുലികളിയിലെ കാരണവര്‍ ആയി. കുട വയര്‍ ഇല്ലാതെ ശ്രദ്ദിക്കപ്പെട്ട അപൂര്‍വം പുലി കളിക്കാരില്‍ ഒരാളായിരുന്നു ചാതുണ്ണി.

വയറില്‍ പുലി മുഖം വരക്കുന്നത് ഇഷ്ടമല്ലാത്തതിനാല്‍, പുലി മുഖം വരച്ചിരുന്നില്ല. ഉലക്കയ്ക്കു മുകളില്‍ പുലി കളിച്ചു കാഴ്ചക്കാരെ വിസ്മയിപ്പിച്ചിരുന്നു ചാത്തുണ്ണി. 2017 ഇല്‍ തൃശൂര്‍ വടക്കേ സ്റ്റാന്‍ഡില്‍ വീണ് കാലിനു പരിക്കേറ്റത്തോടെയാണ് ചാത്തുണ്ണി ആശാന്‍ പുലി കളിയോട് വിട പറഞ്ഞത്.

പൂങ്കുന്നം സംഘത്തിനുവേണ്ടിയായിരുന്നു ആദ്യം പുലിവേഷം കെട്ടിയത്. പിന്നീടിങ്ങോട്ട് കാനാട്ടുകര ദേശത്തിന് വേണ്ടി പതിറ്റാണ്ടുകളോളം വേഷമിട്ടു. 2017 ല്‍ അയ്യന്തോളിനുവേണ്ടിയായിരുന്നു ചാത്തുണ്ണിപ്പുലി അവസാനമായി നഗരത്തിലിറങ്ങിയത്.

Tags:    

Similar News