ഹബീബ് റഹ്മാന് സംസ്ഥാന അധ്യാപക അവാര്‍ഡ്

25 വര്‍ഷത്തെ അധ്യാപകജീവിതത്തിനിടയില്‍ നിരവധി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളില്‍ പങ്കാളിയായിട്ടുണ്ട്.

Update: 2020-09-04 14:48 GMT
ഹബീബ് റഹ്മാന് സംസ്ഥാന അധ്യാപക അവാര്‍ഡ്

തിരൂര്‍: സംസ്ഥാന അധ്യാപക അവാര്‍ഡിന് തിരൂര്‍ പറവണ്ണ സ്വദേശി തെക്കെ വട്ടിയം വീട്ടില്‍ ഹബീബ് റഹ്മാന്‍ അര്‍ഹനായി. കോഴിക്കോട് റഹ് മാനിയ വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനാണ് ടി വി ഹബീബ് റഹ്മാന്‍. 25 വര്‍ഷത്തെ അധ്യാപകജീവിതത്തിനിടയില്‍ നിരവധി സാമൂഹിക, സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളില്‍ പങ്കാളിയായിട്ടുണ്ട്.

അസാപ് പ്രോഗ്രാം കോ- ഓഡിനേറ്റര്‍, എസ്‌സിഇആര്‍ടി റിസോഴ്‌സ് പേഴ്‌സന്‍, വിഎച്ച്എസ്ഇ ടെക്സ്റ്റ് ബുക്ക് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂഡല്‍ഹിയിലെ നാഷനല്‍ യൂനിവേഴ്‌സിറ്റി ഓഫ് പ്ലാനിങ് ആന്റ് അഡ്മിനിസ്‌ട്രേഷനില്‍നിന്നും ഭോപ്പാലിലെ പണ്ഡിറ്റ് സുന്ദര്‍ലാല്‍ ശര്‍മ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നും വിദ്യാഭ്യാസമേഖലയില്‍ ഉന്നതപരിശീലനം നേടിയിട്ടുണ്ട്.

തിരൂര്‍ എംഇഎസ് സെന്‍ട്രല്‍ സ്‌കൂളിലെ അധ്യാപികയായ കെ പി സാജിതയാണ് ഭാര്യ. റിന്‍ഷ ജാന്‍, ഇഷ മിലന്‍, മിഹാല്‍ മുഹമ്മദ് എന്നിവര്‍ മക്കളാണ്. 

Tags:    

Similar News