ന്യൂനമർദ്ദം ചക്രവാതചുഴിയായി ദുർബലമായി; ഇന്ന് 6 ജില്ലയിൽ യെല്ലോ അലർട്ട്

എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

Update: 2022-07-19 19:03 GMT

തിരുവനന്തപുരം: കേരളത്തിൽ ഇന്നും മഴ സാധ്യത. സംസ്ഥാനമാകെ പരക്കെ മഴ സാധ്യത ഇല്ലെങ്കിലും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മഴ ശക്തമായി തുടരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കുന്നത്. 6 ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്. എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കണ്ണൂർ, കാസ‍ർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ടുള്ളത്.

മധ്യപ്രദേശിന് മുകളിൽ നിലനിന്നിരുന്ന ന്യൂനമർദ്ദം ചക്രവാതചുഴിയായി ദുർബലമായതും മൺസൂൺ പാത്തി ചെറുതായി വടക്കോട്ട് നീങ്ങാൻ തുടങ്ങിയിരിക്കുന്നതും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ ന്യൂനമർദ്ദ പാത്തി നിലനിൽക്കുന്നതിനാലുമാണ് കേരളത്തിൽ മഴ സാധ്യത ശക്തമായി തുടരുന്നത്. അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

അടുത്ത ദിവസങ്ങളിലെ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു

20 - 07 - 2022: എറണാകുളം , ഇടുക്കി , പാലക്കാട് , മലപ്പുറം , കണ്ണൂർ , കാസ‍ർകോട്

21 - 07 - 2022 : ആലപ്പുഴ , കോട്ടയം , എറണാകുളം , ഇടുക്കി , മലപ്പുറം

എന്നീ ജില്ലകളിലാണ് മഞ്ഞ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

Similar News