ട്രാന്‍സ് ജെന്‍ഡര്‍ അനന്യയുടെ ആത്മഹത്യ; ആശുപത്രിക്കെതിരെ പ്രതിഷേധവുമായി ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മ; ;ചികില്‍സാ പിഴവില്ലെന്ന് ആശുപത്രി അധികൃതര്‍
അനന്യയ്ക്ക് നീതി ലഭ്യമാക്കണമെന്നും ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്നാണ് അനന്യജീവനൊടുക്കിയതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആരോപിച്ചു.വിവിധ ജില്ലകളില്‍ നിന്നെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്ലക്കാര്‍ഡുകളും മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്
കൊച്ചി: ലിംഗമാറ്റ ശസ്ത്രക്രിയാ പിഴവ് ആരോപിച്ച് ജീവനൊടുക്കിയ ട്രാന്‍സ്‌ജെന്‍ഡര്‍ അനന്യയക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് ട്രാന്‍സ് ജെന്‍ഡര്‍ കൂട്ടായ്മയുടെ നേതൃത്വത്തില്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു.അനന്യയ്ക്ക് നീതി ലഭ്യമാക്കണമെന്നും ശസ്ത്രക്രിയ പിഴവിനെ തുടര്‍ന്നാണ് അനന്യജീവനൊടുക്കിയതെന്നും ട്രാന്‍സ്‌ജെന്‍ഡര്‍ കൂട്ടായ്മ ആരോപിച്ചു.വിവിധ ജില്ലകളില്‍ നിന്നെത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികളുമായിട്ടായിരുന്നു ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചത്. വൈകുന്നേരം നാലു മുതല്‍ ആരംഭിച്ച പ്രതിഷേധം ഏകദേശം ഒരുമണിക്കൂറോളം നീണ്ടു നിന്നു.
അതേ സമയം അനന്യയെ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കോ ആശുപത്രിക്കോ യാതൊരു പിഴവും സംഭവിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്വകാര്യ ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.ലിംഗമാറ്റ ശസ്ത്രക്രിയകള്‍ സങ്കീര്‍ണതകള്‍ നിറഞ്ഞതാണ്.ഇതിന്റെ ഫലപ്രാപ്തി പല ഘട്ടങ്ങളിലെ ശസ്ത്രക്രിയകളിലുടെയും ചികില്‍സകളിലൂടെയും സാധ്യമാകുന്നതാണ്.അനന്യയുടെ ശസ്ത്രക്രിയ ഒരു വര്‍ഷം മുമ്പ് പൂര്‍ത്തിയായതാണ്. എന്നാല്‍ ആറു മാസം മുമ്പ് വീണ്ടും അനന്യ ആശുപത്രിയെ സമീപിക്കുകയും ചില പരാതി മുന്നോട്ടു വെയ്ക്കുകയും ചെയ്തിരുന്നു. ഇത് പരിഹരിക്കാന്‍ ചെറിയ ഒരു ശസ്ത്രക്രിയ കൂടി ചെയ്യേണ്ടതുണ്ടെന്ന് അനന്യയെ അറിയിച്ചിരുന്നതാണ്.
എസ്ആര്‍എസ് ശസ്ത്രക്രിയക്കു ശേഷം ഇപ്രകാരം ആവശ്യമായി വരുന്ന തുടര്‍ ചികില്‍സകളെ പറ്റി അനന്യ ബോധവതിയായിരുന്നു.എന്നാല്‍ ചികില്‍സാ പിഴവാണെന്ന് ആരോപിച്ച് അനന്യ പരാതി നല്‍കുകയും വന്‍തുക ആവശ്യപ്പെടുകയും ചെയ്തു.അനന്യയുടെ പരാതി മെഡിക്കല്‍ ബോര്‍ഡ് പരിശോധിക്കണമെന്ന ആവശ്യവും ആശുപത്രി അംഗീകരിച്ചിരുന്നതാണ്.പരിശോധനയില്‍ ചികില്‍സാ പിഴവ് സംഭവിച്ചിട്ടില്ലെന്നും അനന്യയ്ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും കണ്ടെത്തിയിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ആശുപത്രിയുടെ തീരുമാനത്തില്‍ തൃപ്തിയില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകാമെന്നും ആവശ്യമായ എല്ലാ ചികില്‍സാ രേഖകളും നല്‍കാന്‍ തയ്യാറെന്നും അനന്യയെ അറിയിച്ചിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.അവരുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അറിയിച്ചപ്പോള്‍ അത്യാവശ്യം വേണ്ട തുടര്‍ ചികില്‍സ നല്‍കാമെന്ന് മാനേജ്്‌മെന്റ് വാഗ്ദാനം ചെയ്തിരുന്നതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.