മംഗലാപുരത്തെ ചികില്‍സ: മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനം
കാസര്‍ഗോഡ്: മംഗലാപുരത്തെ ആശുപത്രികളില്‍ ചികില്‍സയ്ക്കുപോവുന്ന രോഗികള്‍ക്ക് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കൂടുതല്‍ സംവിധാനമൊരുക്കി. തലപ്പാടി ചെക്ക്‌പോസ്റ്റിന് സമീപത്തുള്ള സംവിധാനത്തിന് പുറമേ മഞ്ചേശ്വരം സാമൂഹികാരോഗ്യകേന്ദ്രത്തിലും 24 മണിക്കൂറും മെഡിക്കല്‍ ഓഫിസര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള സേവനം ലഭ്യമാക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ഹെല്‍ത്ത്) ഡോ. എവി രാംദാസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9945560213 (ഡോ. ഷൈന മെഡിക്കല്‍ ഓഫിസര്‍, സിഎച്ച്‌സി മഞ്ചേശ്വരം).