സ്വപ്‌നയുടെ ശബ്ദ സന്ദേശം: ഇ ഡി അന്വേഷണം

സ്വപ്‌നയുടെ ശബ്ദസന്ദേശം സംബന്ധിച്ച് ജെയില്‍വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി ദക്ഷിണ മേഖല ഡി ഐ ജി തിരുവനന്തപുരം അട്ടക്കുളങ്ങര ജെയിലിലെത്തി അന്വേഷണം നടത്തി.ഇതിനു പിന്നാലെയാണ് ഇ ഡി യും അന്വേഷണം ആരംഭിച്ചത്.ഈ മാസ 10 നാണ് ഇ ഡി ജെയിലില്‍ എത്തി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു

Update: 2020-11-19 06:10 GMT

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായി റിമാന്റില്‍ കഴിയുന്ന പ്രതി സ്വപ്‌ന സുരേഷിന്റേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശത്തില്‍ എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റും അന്വേഷണം തുടങ്ങി.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു.നല്‍കിയ മൊഴി വായിച്ചു നോക്കാന്‍ അനുവദിച്ചില്ല തുടങ്ങിയ കാര്യങ്ങളാണ് ശബ്ദ സന്ദേശത്തില്‍ പ്രചരിക്കുന്നത്.ശബ്ദസന്ദേശം സംബന്ധിച്ച് ജെയില്‍വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട് ഇതിന്റെ ഭാഗമായി ദക്ഷിണ മേഖല ഡി ഐ ജി തിരുവനന്തപുരം അട്ടക്കുളങ്ങര ജെയിലിലെത്തി അന്വേഷണം നടത്തി

.ഇതിനു പിന്നാലെയാണ് ഇ ഡി യും അന്വേഷണം ആരംഭിച്ചത്.ഈ മാസം 10 നാണ് ഇ ഡി ജെയിലില്‍ എത്തി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയത്.  മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന എം ശിവശങ്കറിനും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘത്തിനും സ്വര്‍ണക്കടത്തിനെക്കുറിച്ച് അറിയാമായിരുന്നുവെന്ന് സ്വപ്ന മൊഴി നല്‍കിയതായും ഇഡി കോടതിയെ അറിയിച്ചിരുന്നു.സ്വപ്‌നയുടേതെന്ന പേരില്‍ പ്രചരിക്കുന്ന ശബ്ദ സന്ദേശം അന്വേഷണം വഴിതെറ്റിക്കുന്നതിന്റെ ഭാഗമായിട്ടാണോയെന്നാണ് ഇ ഡി സംശയിക്കുന്നത്.ഇതിന്റെ ഭാഗമായിട്ടാണ് അന്വേഷണം നടത്തുന്നത്.  ജയില്‍ വകുപ്പിന്റെ അന്വേഷണത്തിന്റെ വിശദാംശം ഇഡി തേടുമെന്നും സൂചനയുണ്ട്‌.

Tags:    

Similar News